
രമേശ് ചെന്നിത്തലക്ക് മറുപടിയുമായി മന്ത്രി എം ബി രാജേഷ്. എന്നോടുള്ള സംവാദത്തിന് തനിക്ക് പകരം പാലക്കാട് എം പി പങ്കെടുക്കുമെന്ന് ശ്രീ. രമേശ് ചെന്നിത്തല പറഞ്ഞ സംഭവത്തിലാണ് മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്. സ്പിരിറ്റ് നിർമ്മാണ പ്ലാന്റുമായി ബന്ധപ്പെട്ട വിഷയത്തിൽ ആരോപണം ഉന്നയിച്ച രമേശ് ചെന്നിത്തലയോ വി ഡി സതീശനോ സംവാദത്തിന് വരുന്നതല്ലേ മര്യാദ? എന്നും മന്ത്രി പങ്കുവെച്ച പോസ്റ്റിൽ ചോദിച്ചു.
ഞങ്ങൾക്ക് പകരം വേറെ ഒരാളെ അയയ്ക്കാം എന്ന് പറയുന്നത് എന്ത് മര്യാദയാണ്? ആണെന്നും ഇവർ രണ്ടുപേരും, ഇവർ നിയോഗിക്കാം എന്ന് പറയുന്നയാളും ഒരുമിച്ച് വരട്ടെ. അതിനും വിരോധമില്ല എന്നും മന്ത്രി പറഞ്ഞു.
also read: ‘കേരളം സ്റ്റാർട്ട് അപ്പ് അനുകൂല പരിതസ്ഥിതിയിൽ എത്തി’: രജിത് രാമചന്ദ്രൻ
അഹല്യയിലെ മഴവെള്ള സംഭരണി സന്ദർശിക്കാനായി പ്രതിപക്ഷ നേതാവിനെയും മുൻപ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചെങ്കിലും ഒരാള് പോലും വന്നില്ല എന്നും ഇതിനൊക്കെ ശേഷമാണ് തനിക്ക് പകരം മറ്റൊരാൾ ഗോദയിൽ ഇറങ്ങുമെന്ന ഈ പുതിയ നമ്പർ എന്നും .പകരം മറ്റൊരാളെ നിയോഗിക്കാൻ ഇത് മാമാങ്കമല്ലല്ലോ, സംവാദമല്ലേ? എന്നും മന്ത്രി പങ്കുവെച്ച പോസ്റ്റിൽ ചോദിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

