‘വാലും തുമ്പും ഇല്ലാത്ത വിഷയങ്ങളിൽ ഇടതുപക്ഷത്തെ കുറ്റപ്പെടുത്തിയിരുന്ന മാധ്യമങ്ങൾക്ക് ഇലക്ടറൽ ബോണ്ടിൽ വായയടഞ്ഞു പോയോ’: എം ബി രാജേഷ്

ഇലക്ടറൽ ബോണ്ട് സ്വീകരിച്ച പാർട്ടികളുടെ പട്ടികയിൽ സിപിഐഎമ്മും സിപിഐയും ഇല്ലെന്ന് പറയാൻ ഒരു വലതുപക്ഷ മാധ്യമങ്ങളും തയ്യാറായിട്ടില്ല എന്ന് മന്ത്രി എം ബി രാജേഷ്. ഇഡി നടപടി നേരിടുന്ന വൻ കമ്പനികളാണ് ഇലക്ടറൽ ബോണ്ട് വാങ്ങിയത്. സുപ്രീംകോടതി വിധി കേന്ദ്ര ബിജെപി സർക്കാരിനൊപ്പം തന്നെ കേരളത്തിലെ പ്രതിപക്ഷത്തിന്റെയും മുഖത്തേറ്റ കനത്ത പ്രഹരമാണ് എന്നും മന്ത്രി പറഞ്ഞു.

വിഷയം ജനങ്ങളിൽ എത്തിക്കാതിരിക്കാൻ ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിക്കുന്നു. പത്രങ്ങൾ പലതും സിപിഎം-സിപിഐ ഇലക്ട്രൽ ബോണ്ട് വാങ്ങിയിട്ടില്ല എന്ന് പറയാൻ മടിക്കുന്നു. സ്വതന്ത്ര ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ അഴിമതിയാണ്.അതൊന്നും മാധ്യമങ്ങൾ കാണുന്നില്ല.

ALSO READ: വീഡിയോ ഗെയിം അനുകരിച്ച് ട്രെയിന് മുകളില്‍ യുവാവിന്റെ അഭ്യാസ പ്രകടനം; ‘മരണത്തിലേക്കുള്ള വഴി’യെന്ന് കമന്റുകള്‍

ഇഡിയെ കുറിച്ച് ഉത്സാഹത്തോടെ വാർത്ത കൊടുത്തവർ ഇലക്ടറൽ ബോണ്ട് വിഷയം എന്ത് കൊണ്ട് കൈകാര്യം ചെയ്യുന്നില്ല എന്നും മന്ത്രി ചോദിച്ചു.”വാലും തുമ്പും ഇല്ലാത്ത വിഷയങ്ങളിൽ ഇടത്പക്ഷത്തെ കുറ്റപ്പെടുത്തിയിരുന്ന മാധ്യമങ്ങൾക്ക് വായയടഞ്ഞു പോയോ”കേരളത്തിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ് എന്നും മന്ത്രി പറഞ്ഞു. കേരളം സാമ്പത്തിക പ്രതിസന്ധിയിൽ ഉള്ളപ്പോൾ പോലും തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിഹിതത്തിൽ നിന്നോ ഫണ്ടിൽ നിന്നോ സംസ്ഥാന ധനമന്ത്രി കെട്ടിക്കുറച്ചിട്ടില്ല.

ALSO READ: ‘ഗുഡ് ബാഡ് അഗ്ലി’; പുതിയ ചിത്രവുമായി തല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News