സർട്ടിഫിക്കറ്റുകൾക്ക് ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ട; ജനുവരി ഒന്നുമുതൽ നഗരസഭകളിൽ കെ സ്മാർട്ട്‌ വരുന്നു

ജനുവരി ഒന്നുമുതൽ നഗരസഭകൾ സ്‌മാർട്ടാകുന്നു. നഗരസഭകളിൽ കെ സ്മാർട്ട്‌ വരുന്നുവെന്നും സർട്ടിഫിക്കറ്റുകൾക്കായി ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ട എന്നും മന്ത്രി എം ബി രാജേഷ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി. ഇതിന്റെ പരസ്യ വിഡിയോയും മന്ത്രി പങ്കുവെച്ചു.

ALSO READ: ശബരിമലയിലെ വരുമാനം 204 കോടി; ലേല തുക കണക്കാക്കുമ്പോൾ വരുമാനത്തിൽ കുറവുണ്ടാകില്ലെന്ന് ദേവസ്വം ബോർഡ്

കൂടാതെ നഗരസഭാ സേവനങ്ങൾ ജനുവരി ഒന്ന് മുതൽ കെ സ്മാർട്ടിലൂടെ വിരൽതുമ്പിലെത്തുന്ന വിവരവും മന്ത്രി പങ്കുവെച്ചു.

ALSO READ:ഉയിരിനും ഉലകിനുമൊപ്പം കൊച്ചിയിൽ ക്രിസ്മസ് ആഘോഷിച്ച് നയൻ‌താര

അതുപോലെ ബിൽഡിം​ഗ് പെർമിറ്റ് ലഭിക്കാൻ ഇനി കെ-സ്മാർട്ട് ആപ്പ് മതിയെന്നും നഗരസഭകൾ ഇനി ഡബിൾ സ്മാർട്ട് ആകുമെന്നും മന്ത്രി പങ്കുവെച്ച മറ്റൊരു പോസ്റ്റിൽ വ്യക്തമാക്കി. ജനുവരി ഒന്ന് മുതൽ കെ-സ്മാർട്ട് മലയാളിക്ക് സ്വന്തമെന്നും മന്ത്രി കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News