പത്തനംതിട്ട സ്റ്റേഡിയവും സ്മാർട്ടാകും, കളറാകും; മന്ത്രി എം ബി രാജേഷ്

പത്തനംതിട്ടയുടെ കായികക്കുതിപ്പിന് പുത്തൻ വേഗം പകരുന്ന നടപടികൾ സ്വീകരിച്ച് സർക്കാർ. മന്ത്രി എം ബി രാജേഷ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലാണ് പത്തനംതിട്ടയുടെ കായികവികസനത്തിനായി സ്വീകരിച്ച നടപടികളെ കുറിച്ച് വ്യക്തമാക്കിയത്.

ALSO READ: ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം; സിആര്‍പിഎഫ് എസ്ഐ കൊല്ലപ്പെട്ടു, ഒരു കോൺസ്റ്റബിളിന് പരിക്ക്

കിഫ്ബി മുഖേന 47.93 കോടി രൂപയുടെ സ്റ്റേഡിയം നവീകരണം അടുത്ത മാസം ആരംഭിക്കാനിരിക്കുകയാണ്. സിന്തറ്റിക് ട്രാക്ക്, ഫുട്ബോൾ ടർഫ്, നിന്തൽ കുളങ്ങൾ, പവലിയൻ ബ്ലോക്ക് തുടങ്ങി എല്ലാ സൗകര്യങ്ങളും സ്റ്റേഡിയത്തിൽ പദ്ധതിയുടെ ഭാഗമായി ഒരുക്കുമെന്നും മന്ത്രി കുറിച്ചു.കിഫ്ബി മുഖേന കേരളത്തിലുണ്ടായ വിസ്മയകരമായ വികസനമുന്നേറ്റത്തിന്റെ മറ്റൊരു ഉദാഹരണമായി പത്തനംതിട്ട മുൻസിപ്പൽ സ്റ്റേഡിയവും വൈകാതെ മാറുമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: നവകേരള സദസിൽ പങ്കെടുത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപനം

മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്

മുഖം മാറാനൊരുങ്ങുന്ന പത്തനംതിട്ട മുൻസിപ്പൽ സ്റ്റേഡിയത്തിലായിരുന്നു ഇന്നത്തെ പ്രഭാതനടത്തം. കിഫ്ബി മുഖേന 47.93 കോടി രൂപയുടെ സ്റ്റേഡിയം നവീകരണം അടുത്ത മാസം ആരംഭിക്കാനിരിക്കുകയാണ്. സിന്തറ്റിക് ട്രാക്ക്, ഫുട്ബോൾ ടർഫ്, നിന്തൽ കുളങ്ങൾ, പവലിയൻ ബ്ലോക്ക് തുടങ്ങി എല്ലാ സൗകര്യങ്ങളും സ്റ്റേഡിയത്തിൽ പദ്ധതിയുടെ ഭാഗമായി ഒരുക്കും. കിഫ്ബി മുഖേന കേരളത്തിലുണ്ടായ വിസ്മയകരമായ വികസനമുന്നേറ്റത്തിന്റെ മറ്റൊരു ഉദാഹരണമായി പത്തനംതിട്ട മുൻസിപ്പൽ സ്റ്റേഡിയവും വൈകാതെ മാറും. ഇതുൾപ്പെടെ പത്തനംതിട്ടയുടെ കായികക്കുതിപ്പിന് പുത്തൻ വേഗം പകരുന്ന നടപടികളാണ് ഇടതുപക്ഷജനാധിപത്യ മുന്നണി സർക്കാർ സ്വീകരിക്കുന്നത്. പത്തനംതിട്ട സ്റ്റേഡിയവും സ്മാർട്ടാകും, കളറാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News