കുടുംബശ്രീ ബഡ്സ് കലോത്സവം; മികച്ച പ്രകടനം കാഴ്ചവെച്ച മിടുക്കനെ പരിചയപ്പെടുത്തി മന്ത്രി എം ബി രാജേഷ്

തലശ്ശേരിയിൽ നടന്ന കുടുംബശ്രീ ബഡ്സ് കലോത്സവത്തിൽ അമ്പരപ്പിച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭ അർജുൻ പരിചയപ്പെടുത്തി മന്ത്രി എം ബി രാജേഷ്. മിമിക്രി മത്സരത്തിൽ അർജുനായിരുന്നു ഒന്നാം സ്ഥാനം. പുള്ളുവൻ പാട്ടും, വിവിധതരം പക്ഷികളുടെ ശബ്ദവുമെല്ലാം അധ്യാപികയായ രമ്യയുടെ സഹായത്തോടെ പഠിച്ച് അവതരിപ്പിച്ച അർജുന്റെ പ്രകടനം ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു എന്നാണ് മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റീൽ പറയുന്നത്.

ALSO READ:എംആധാര്‍ ആപ്പ്; ആധാര്‍ കാര്‍ഡ് ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സൂക്ഷിക്കാം

സിവിയർ സെറിബ്രൽ പാൾസി ബാധിച്ചിട്ടും പൊറുതിമുന്നേറുന്ന അർജുന്റെ നിശ്ചയദാർഢ്യം ഏവർക്കും മാതൃകയാണ് എന്നും ഹൃദയബന്ധമുള്ള ഒരു കേന്ദ്രത്തിൽ നിന്നാണ് അർജുൻ വരുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു.

അർജുനെപ്പോലെയുള്ള പ്രതിഭകളെ വളർത്തിയെടുക്കാനും പ്രോത്സാഹിപ്പിക്കാനും ശ്രദ്ധിക്കുന്ന ബഡ്സ് കേന്ദ്രങ്ങളിലെ അധ്യാപകരെയും രക്ഷിതാക്കളെയും പ്രത്യേകം അഭിനന്ദിക്കുന്നു. കുടുംബശ്രീ എന്ന കേരളത്തിന്റെ മഹാമാതൃകയുടെ മറ്റൊരു സ്നേഹസ്പർശമാണ് ഈ ബഡ്സ് കേന്ദ്രങ്ങൾ എന്നും ബഡ്സ് കലോത്സവങ്ങൾക്കു പുറമെ കായികോത്സവങ്ങൾ കൂടി അടുത്ത വർഷം മുതൽ നടത്തണമെന്നാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നതെന്നും മന്ത്രി കുറിച്ചു. ബഡ്സ് കലോത്സവത്തിൽ പങ്കാളികളായ അർജുൻ ഉൾപ്പെടെയുള്ള എല്ലാ കൂട്ടുകാർക്കും മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.

ALSO READ: മോദി സര്‍ക്കാരിന് കീഴില്‍ ജനാധിപത്യ-മതേതര വ്യവസ്ഥ തകര്‍ന്നുകൊണ്ടിരിക്കുന്നു:ഐഎന്‍എല്‍

മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്

ഏറ്റവും പ്രിയപ്പെട്ട ഒരു സുഹൃത്തിനെ പരിചയപ്പെടുത്താനും അഭിനന്ദിക്കാനുമാണ് ഈ കുറിപ്പ്. ഇത് അർജുൻ, തലശ്ശേരിയിൽ അവസാനിച്ച കുടുംബശ്രീ ബഡ്സ് കലോത്സവത്തിൽ ഏവരെയും അമ്പരപ്പിച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭ.
മിമിക്രി മത്സരത്തിൽ അർജുനായിരുന്നു ഒന്നാം സ്ഥാനം. പുള്ളുവൻ പാട്ടും, വിവിധതരം പക്ഷികളുടെ ശബ്ദവുമെല്ലാം അധ്യാപികയായ രമ്യയുടെ സഹായത്തോടെ പഠിച്ച് അവതരിപ്പിച്ച അർജുന്റെ പ്രകടനം ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ദീർഘകാലമായി എനിക്ക് അർജുനെ അറിയാം. കാണുമ്പോഴെല്ലാം അടുത്തുവന്ന് വലിയ താല്പര്യത്തോടെ അർജുൻ വിശേഷങ്ങൾ സംസാരിക്കാറുണ്ട്. ഇപ്പോൾ പ്ലസ് ടു പാസായി തുടർപഠനത്തിന് തയ്യാറെടുക്കുകയാണ്. ഇതിനിടയിൽ ബാംഗ്ലൂരിൽ നിന്ന് കമ്പ്യൂട്ടർ കോഴ്സും പൂർത്തിയാക്കി. നടക്കാൻ കഴിയില്ലെങ്കിലും നൃത്തം ചെയ്യും, പാട്ട് പാടും, ചെണ്ട കൊട്ടും, ചിത്രം വരയ്ക്കും അങ്ങനെ തുടങ്ങി അർജുന് മുമ്പിൽ വഴങ്ങാത്തതൊന്നുമില്ല. ഇപ്പോൾ ഒരു നാടൻപാട്ട് സംഘത്തിലെ ഗായകനുമാണ് ഈ മിടുക്കൻ. സിവിയർ സെറിബ്രൽ പാൾസി ബാധിച്ചിട്ടും പൊറുതിമുന്നേറുന്ന അർജുന്റെ നിശ്ചയദാർഢ്യം ഏവർക്കും മാതൃകയാണ്.
ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ സ്നേഹാലയം ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിൽ നിന്ന് അർജുനെപ്പോലുള്ള പ്രതിഭകൾ ഉയർന്നുവരുന്നതിൽ പ്രത്യേകമായ സന്തോഷവും അഭിമാനവുമുണ്ട്. എം പി ആയിരിക്കെ തന്നെ സ്നേഹാലയം ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ വികസനത്തിനായി മൾട്ടി സെൻസറിംഗ് യൂണിറ്റും ഫിസിയോ തെറാപ്പി യൂണിറ്റും അനുവദിച്ച് നൽകിയിരുന്നു. ഇങ്ങനെ ഹൃദയബന്ധമുള്ള ഒരു കേന്ദ്രത്തിൽ നിന്നാണ് അർജുൻ വരുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്.
അർജുനെപ്പോലെയുള്ള പ്രതിഭകളെ വളർത്തിയെടുക്കാനും പ്രോത്സാഹിപ്പിക്കാനും ശ്രദ്ധിക്കുന്ന ബഡ്സ് കേന്ദ്രങ്ങളിലെ അധ്യാപകരെയും രക്ഷിതാക്കളെയും പ്രത്യേകം അഭിനന്ദിക്കുന്നു. കുടുംബശ്രീ എന്ന കേരളത്തിന്റെ മഹാമാതൃകയുടെ മറ്റൊരു സ്നേഹസ്പർശമാണ് ഈ ബഡ്സ് കേന്ദ്രങ്ങൾ. ബഡ്സ് കലോത്സവങ്ങൾക്കു പുറമെ കായികോത്സവങ്ങൾ കൂടി അടുത്ത വർഷം മുതൽ നടത്തണമെന്നാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. ബഡ്സ് കലോത്സവത്തിൽ പങ്കാളികളായ അർജുൻ ഉൾപ്പെടെയുള്ള എല്ലാ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ. ജീവിതത്തിൽ കൂടുതൽ മികവോടെ തിളങ്ങാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here