കുഞ്ഞൻ കാറിന് വമ്പൻ ഓഫറുമായി എംജി; മാർച്ചിൽ കോമറ്റ് വാങ്ങുമ്പോൾ ലാഭിക്കാം അരല​ക്ഷത്തോളം രൂപ

Comet

എംജി മോട്ടോർസ് (MG Motor) എന്ന കമ്പനി ടാറ്റയുടെ വൈദ്യുത വാഹന വിപണിയിലുള്ള അപ്രമാദിത്വം തകർത്ത് മുന്നേറുകയാണ്. കോമെറ്റ് ഇവി, വിൻഡ്‌സർ ഇവി എന്നീ വാഹനങ്ങളാണ് കമ്പനിയുടെ വൈദ്യുത വാഹന വിപണിയിലെ അടിത്തറ പാകിയത്. . ഇപ്പോഴിതാ മോഡൽ നിരയിൽ ഗംഭീര ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ് എംജി.

2024 മോഡൽ ഇയർ, 2025 മോഡൽ ഇയർ കാറുകളിലെല്ലാത്തിനും വൻ ഓഫറുകളാണ് ഇപ്പോൾ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കോമെറ്റ്, ആസ്റ്റർ, ZS ഇവി, വിൻഡ്‌സർ ഇവി, ഹെക്ടർ, ഗ്ലോസ്റ്റർ എന്നീ വാഹനങ്ങൾക്കാണ് ഓഫറുകളുള്ളത്.

Also Read: ചൈനീസ് വിപണയില്‍ ബുദ്ധിമുട്ടി ടെസ്ല! മത്സരം കനക്കുന്നു!

കോമെറ്റ് ഇവിക്ക് ആകെ ലഭ്യമാകുന്നത് പരമാവധി 45,000 രൂപ വരെയുള്ള ഓഫറുകളാണ് 2024 മോഡലിനാണ് ഇത്തരത്തിൽ ഓഫറുള്ളത്. 20,000 രൂപയുടെ ഫ്ലാറ്റ് ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപയുടെ ലോയൽറ്റി ബോണസ്, 5,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയാണ് ലഭിക്കുന്നത്.

ആസ്റ്റർ ടർബോ-പെട്രോൾ സാവി പ്രോ വേരിയന്റിനാണ് പരമാവധി ആനുകൂല്യങ്ങൾ ലഭിക്കുക. ഇതിൽ 75,000 ക്യാഷ് ഡിസ്കൗണ്ട്, 35,000 രൂപ എക്സ്ചേഞ്ച് ബോണസ്, 20,000 രൂപ ലോയൽറ്റി ബോണസ്, 15,000 രൂപ കോർപ്പറേറ്റ് ആനുകൂല്യങ്ങൾ എന്നിങ്ങനെയാണ് മിഡ്-സൈസ് എസ്‌യുവിയായ ആസ്റ്ററിന് ലഭിക്കുന്നത്.

ഡീലർഷിപ്പ്, സ്ഥലം, സ്റ്റോക്ക് ലഭ്യത എന്നിവയെ ആശ്രയിച്ച് എംജിയുടെ മാർച്ച് മാസത്തേക്കുള്ള ഓഫറുകൾ വ്യത്യാസപ്പെടുകയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News