‘നമ്മുടെ ബന്ധം ഉറച്ചുനിൽക്കുന്നു, സഖ്യം കൂടുതൽ ശക്തമാകുന്നു’; എംഎ ബേബിയുമായുള്ള കൂടിക്കാഴ്ച സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എം കെ സ്റ്റാലിൻ

m a baby meets m k stalin

സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബിയുമായുള്ള കൂടിക്കാഴ്ച സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സിപിഐഎമ്മിൻ്റെ പുതിയ ജനറൽ സെക്രട്ടറി എംഎ ബേബി ഇന്ന് തന്നെ സന്ദർശിച്ച് രണ്ട് സുപ്രധാന സംഭവവികാസങ്ങൾക്ക് തമിഴ്‌നാടിനെ അഭിനന്ദിച്ചുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഗവർണറുടെ ഓഫീസിന്റെ പരിധികൾ തുറന്നുകാട്ടിയ സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി, സംസ്ഥാന സ്വയംഭരണത്തിനായുള്ള ഒരു ഉന്നതതല സമിതിയുടെ രൂപീകരണം എന്നിവയെ എംഎ ബേബി അഭിനന്ദിച്ചുവെന്ന് സ്റ്റാലിൻ കുറിച്ചു.ഇവ ഒറ്റപ്പെട്ട വിജയങ്ങളല്ലെന്നും മധുരയിൽ നടന്ന സിപിഐഎം പാർട്ടി കോൺഗ്രസിൽ തങ്ങൾ സംയുക്തമായി ഉയർത്തിപ്പിടിച്ച ഫെഡറൽ ആശയങ്ങളുടെ ജീവിക്കുന്ന പ്രകടനമാണ് അവയെന്നും തമിഴ്നാട് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വർഗീയത ചെറുക്കാനായി ദേശീയ തലത്തിൽ നടക്കുന്ന മുന്നേറ്റങ്ങളിൽ യോജിച്ചു പ്രവർത്തിക്കുന്ന പാർട്ടികളാണ് സിപിഐഎമ്മും ഡിഎംകെയും. ഫെഡറലിസം തകർക്കാനുള്ള നീക്കങ്ങൾക്ക് എതിരെ ഏറ്റവും ശക്തമായി ശബ്‌ദമുയർത്തുന്നതും ഈ പാർട്ടികളാണ്. ഈ സാഹചര്യത്തിലാണ് പുതിയ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി ചെന്നൈയിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ച ശ്രദ്ധേയമായത്. മോദി സർക്കാരിന്റെ വർഗീയ നയങ്ങളെ ചെറുക്കാൻ ഡിഎംകെ യു മായി കൂടുതൽ യോജിപ്പോടെ പ്രവർത്തിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എം എ ബേബി പറഞ്ഞു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കങ്ങളെ ശക്തമായി ചെറുക്കുമെന്നും ഫെഡറലിസം തകർക്കാൻ അനുവദിക്കില്ലെന്നും എം കെ സ്റ്റാലിൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News