
തൃശ്ശൂരില്‍ ബിജെപിക്ക് വിജയം സമ്മാനിച്ചത് കോണ്‍ഗ്രസ് ആണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്. കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ടില്‍ പേരെടുത്ത് ചില നേതാക്കളെ കുറ്റപ്പെടുത്തുന്നുണ്ട്. അതില്‍ ഒന്നാമത്തെ പേര് ടി എന്‍ പ്രതാപനാണ്. പിന്നീടുള്ളത് അനില്‍ അക്കരെയാണ്. അനില്‍ അക്കരെയുടെ പ്രധാന ജോലി സിപിഎമ്മുകാരെ തെറി പറയുക എന്നതാണെന്നും എം എം വര്‍ഗീസ് ആരോപിച്ചു.
അനില്‍ അക്കരയുടെ പേര് എടുത്തുപറയുന്നുണ്ട്. ജോസ് വള്ളൂര്‍, എംപി വിന്‍സന്റ് എന്നിവരാണ് കെ മുരളീധരനെ ബലി കൊടുത്തതെന്ന് പറയുന്നത് കെപിസിസി റിപ്പോര്‍ട്ട് തന്നെയാണ്. റിപ്പോര്‍ട്ട് ചോര്‍ത്തിയത് കോണ്‍ഗ്രസ് നേതാവ് തന്നെയാണെന്നാണ് ജോസ് വള്ളൂര്‍ പറയുന്നതെന്നും എം എം വര്‍ഗീസ് പറഞ്ഞു.
Also Read : കെപിസിസി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കി ജോസ് വള്ളൂര്‍
ആ നേതാവിനെതിരെ അന്വേഷണം വേണമെന്ന് ജോസ് വള്ളൂര്‍ ആവശ്യപ്പെടുകയാണ്. കോണ്‍ഗ്രസ് തൃശ്ശൂരില്‍ രാഷ്ട്രീയ ദുര്‍ബലത നേരിടുന്നു. മതനിരപേക്ഷതയില്‍ കോണ്‍ഗ്രസ് വെള്ളം ചേര്‍ത്തതാണ് തൃശ്ശൂരില്‍ കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് പോകാന്‍ കാരണമായതെന്നും എം എം വര്‍ഗീസ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

