താമരശ്ശേരി ഷഹബാസ് കൊലപാതകം; കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ(എം) ജില്ലാ സെക്രട്ടറി എം.മെഹബൂബ്

THAMARASSERY

താമരശ്ശേരിയിൽ രണ്ട് സ്‌കൂളുകളിലെ വിദ്യാർത്ഥി ഗ്രൂപ്പുകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പത്താം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ(എം) ജില്ലാ സെക്രട്ടറി എം.മെഹബൂബ്. ഷഹബാസിന്റെ കുടുംബത്തിന് സി.പി.ഐ(എം) ജില്ലാ കമ്മറ്റി എല്ലാവിധ പിന്തുണയും നൽകുമെന്നും കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നൽകുന്നതിനുള്ള എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം പ്രസ്‌താവനയിൽ അറിയിച്ചു.

സംഭവത്തിൽ പങ്കാളികളായ വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും അന്വേഷണം ശരിയായ ദിശയിൽ നീങ്ങുകയുമാണെന്ന് പ്രസ്‌താവന ചൂണ്ടിക്കാട്ടി. കുറ്റവാളികൾക്കെതിരെ എല്ലാവിധ തെളിവുകളും ശേഖരിക്കാനുള്ള വിട്ടുവീഴ്ച്‌ചയില്ലാത്ത നടപടി പോലീസിൻ്റെ അന്വേഷണസംഘം എത്രയും വേഗം പൂർത്തീകരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

നമ്മുടെ വിദ്യാലയങ്ങളിലും വിദ്യാർത്ഥി കൂട്ടായ്‌മകളിലും കടന്നുവന്നിരിക്കുന്ന അക്രമവാസനകളും ലഹരി സ്വാധീനവും സാമൂഹ്യമാധ്യമങ്ങളിലൂടെ പടരുന്ന ഗ്യാംഗ് സംസ്കാരവുമാണ് ഷഹബാസിൻ്റെ ജീവൻ നഷ്ടപ്പെടുത്തിയതെന്ന കാര്യം പൊതുസമൂഹം ഗൗരവാവഹമായി തന്നെ കാണേണ്ടതുണ്ടെന്ന് പ്രസ്‌താവന ചൂണ്ടിക്കാട്ടി. സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന പ്രതികളായ കുട്ടികളുടെ വാട്‌സാപ്പ് സന്ദേശങ്ങൾ ഗ്യാംഗുകളായി മാറി എന്തും ചെയ്യുന്നതിന് കുട്ടികളിൽ മടിയില്ലാത്ത മനോഭാവം സൃഷ്ടിക്കുന്നുവെന്ന പേടിപ്പെടുത്തുന്ന വസ്‌തുതയാണ് കാണിക്കുന്നത്. വിദ്യാലയങ്ങളിലെ രാഷ്ട്രീയ നിരോധനവും സാമൂഹ്യമാധ്യമങ്ങളിലൂടെ രൂപപ്പെടുന്ന തെറ്റായ ബന്ധങ്ങളുമാണ് ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് കുട്ടികളെ എത്തിക്കുന്നതെന്നാണ് താമരശ്ശേരി സംഭവം വെളിവാക്കുന്നതെന്നും പ്രസ്‌താവന പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News