കിരീടത്തേക്കാൾ ചോരയ്ക്കാണ് പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞ് വോട്ട് ചെയ്യുക; കേന്ദ്രത്തെ വിമർശിച്ച് എം മുകുന്ദൻ

രക്തത്തിനല്ല കിരീടത്തിൻ്റെ ശക്തിയാണ് രാജ്യത്ത് കൂടിവരുന്നത് എന്ന് എഴുത്തുകാരൻ എം മുകുന്ദൻ. അത് മാറാൻ വോട്ട്ചെയ്യുക എന്നത് തന്നെയാണ് പ്രധാനം. രാജ്യത്ത് അടുത്ത് തന്നെ തെരഞ്ഞെടുപ്പ് വരുന്നുണ്ട്. കിരീടത്തെക്കാൾ ചോരയ്ക്കാണ് പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പിനെ ഉപയോഗിക്കണമെന്നും എം മുകുന്ദൻ പറഞ്ഞു. അധികാരത്തിൽ ഇരിക്കുന്നവർ സിംഹാസനത്തിൻ്റെ രുചിയറിഞ്ഞവർ എന്നുമാണ് കേന്ദ്രത്തിനെതിരെ വിമർശനം ഉയർത്തി മുകുന്ദൻ വ്യക്തമാക്കിയത്.

ALSO READ: കൂടുതൽ പ്രാദേശിക സർവീസുകളുമായി സിയാൽ; കണ്ണൂർ, മൈസൂർ, തിരുച്ചി, തിരുപ്പതി എന്നിവിടങ്ങളിലേക്ക് സർവ്വീസ്

കമ്മ്യൂണിസം എന്നത് ഹ്യുമനിസം എന്ന് അന്ന് കാലത്ത് തോന്നിഅത് സത്യമാണെന്ന് ഇക്കാലത്ത് തെളിയുന്നു എന്നും എം മുകുന്ദൻ പറഞ്ഞു. ആകാശത്തെ അമ്പിളിമാമനെ പോലെ കമ്മ്യൂണിസം വേണമെന്നും മുകുന്ദൻ പറഞ്ഞു.യോജിപ്പുള്ളപ്പോൾ അടുത്തും വിയോജിപ്പുള്ളപ്പോൾ അകന്നും നിന്നിട്ടുണ്ട്പക്ഷെ ഇടതുപക്ഷത്തെ താൻ ഒരിക്കലും ഉപേക്ഷിക്കില്ല എന്നും മുകുന്ദൻ വ്യക്തമാക്കി.

ALSO READ: ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ പങ്ക് പ്രസക്തമാകുന്നു; എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel