
പുസ്തകം വായിക്കാന്‍ ആഗ്രഹമുള്ളവര്‍ മാതൃകയാക്കേണ്ട ആളാണ് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. അത്രമാത്രം തീവ്രമാണ് അദ്ദേഹത്തിന് പുസ്തകങ്ങളോടുള്ള പ്രിയം. ആ പ്രിയം തന്നെയാണ് വീട്ടില്‍ സ്വന്തമായി ഒരു ലൈബ്രറി തുടങ്ങാന്‍ അദ്ദേഹത്തിന് പ്രചോദനമായതും.
പുസ്തകം വായിക്കുക മാത്രമല്ല, അവയെക്കുറിച്ച് മനോഹരമായി സംസാരിക്കുകയും ചെയ്യുന്നയാളാണ് എം സ്വരാജ് എന്ന് പറയുകയാണ് സാഹിത്യകാരന്‍ എം മുകുന്ദന്‍. വായിക്കാന്‍ സമയമില്ലെന്നു പറയുന്നവര്‍ എം സ്വരാജിനെ കാണണം.
രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊപ്പം ഗൗരവമേറിയ വായനയുമുണ്ട് സ്വരാജിന്. നോവലും കഥയും മാത്രമല്ല, വ്യത്യസ്ത വിഷയങ്ങളിലുള്ള ആഴത്തിലുള്ള വായനയും എം സ്വരാജിനെ വ്യത്യസ്തനാക്കുന്നുവെന്നും എം മുകുന്ദന്‍ പറഞ്ഞു.
കേരളം ഇന്ന് ഏറ്റവും ശ്രദ്ധയോടെ കേള്‍ക്കുന്ന വാഗ്മിയും ചിന്തകനും എഴുത്തുകാരനുമാണ് എം സ്വരാജ്. പൂക്കളുടെ പുസ്തകം, മരണം കാത്ത് ദൈവങ്ങള്‍, ക്യൂബ ജീവിക്കുന്നു എന്നീ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം.
ഓരോ പൂവിലും ദൃശ്യഭംഗിക്കപ്പുറം ഒളിഞ്ഞിരിക്കുന്ന ചരിത്രവും ഓരോ നാടിന്റെയും ചരിത്ര സംഭവങ്ങളുമായി ആ പൂക്കള്‍ക്കും മരത്തിനും ഉള്ള ബന്ധങ്ങളെയും ഹൃദ്യവും വശ്യവുമായ ആഖ്യാനംകൊണ്ട് പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്.
സഫലമാകാത്ത സ്വപ്നത്തിന്റെ പുഷ്പം എന്ന ആദ്യഭാഗത്ത് 1992-ല്‍ ഹൈസ്‌കൂള്‍ പഠനകാലത്ത് ഒരു ആഴ്ചപ്പതിപ്പിന്റെ കവര്‍ചിത്രമായി അടിച്ചുവന്ന മേന്തോന്നി (തമിഴ്‌നാട്ടിലെ കാര്‍ത്തികപ്പൂവ്)യെ അന്വേഷിച്ചിറങ്ങുന്നതും അതിന്റെ വരവും പടരലും തമിഴ് സ്വത്വരാഷ്ട്രീയത്തിന്റെ ദേശീയ പുഷ്പമായി മാറുന്നതുമെല്ലാം വായനയുടെയും എഴുത്തിന്റെയും പുതിയ തലങ്ങള്‍ സമ്മാനിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

