
എം സ്വരാജിനായി കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് പിന്തുണയുമായി ദിവസവും രംഗത്തെത്തുന്നത്. കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് മുഴുവൻ സ്വരാജിനെ നെഞ്ചേറ്റിക്കഴിഞ്ഞു. നവകേരളത്തിന്റെ കുതിപ്പിന് മുതൽക്കൂട്ടാകാൻ ഏറ്റവും അനുയോജ്യനായ രാഷ്ട്രീയക്കാരനാണ് സ്വരാജ് എന്ന് കേരളം പറയുകയാണ്.
ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം മുകുന്ദൻ എം സ്വരാജിനായി വിജയാശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ്. പൂക്കളെ കുറിച്ച് പുസ്തകമെഴുതിയ സ്വരാജ് നിയമസഭയിൽ വന്നാൽ നിയമസഭയിലാകെ പൂക്കൾ വിരിയുമെന്ന കാര്യത്തിൽ സംശയമില്ല എന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിലെ യൗവനത്തിന്റെ പ്രതീകമാണ് സ്വരാജ്. പ്രായം ചെന്നവർക്കും പരിചയ സമ്പന്നർക്കും ഒപ്പം നമുക്ക് യുവാക്കളെയും വേണം. അതുകൊണ്ട് സ്വരാജിനെ നമുക്ക് നിയമസഭയിൽ എത്തിക്കണം. നിലമ്പൂരിലെ സമ്മതിദായകർക്ക് വീണു കിട്ടിയ ഒരവസരമാണിതെന്നും ഈ സന്ദർഭം പാഴാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ‘ജമാഅത്തെ കുതന്ത്രങ്ങളു’മായി യുഡിഎഫ് ; വര്‍ഗീയവാദികളെ ഒപ്പം കൂട്ടുന്നവരെ ജനം തിരുത്തും
“എം സ്വരാജ് നിലമ്പൂരിൽ മത്സരിക്കുന്നു എന്നറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി . സ്വരാജ് എന്റെ യുവ സുഹൃത്താണ്. അനുജനാണ്. നിലമ്പൂരിൽ മത്സരിക്കുന്നു എന്ന കേട്ടപ്പോൾ ഞാൻ മാത്രമല്ല സന്തോഷിച്ചത്. നാടാകെ സന്തോഷിച്ചു എന്നാണ് ഞാൻ കരുതുന്നത്. സ്വരാജിനെ നിയമസഭ കാത്തുനിൽക്കുകയാണ്. ഇതിന് മുൻപ് തന്നെ അവിടെ എത്തേണ്ടതായിരുന്നു. കുറച്ച് വൈകിയിട്ടാണെങ്കിലും സ്വരാജ് അവിടെ എത്തുമെന്ന് നമുക്ക് ഉറപ്പുണ്ട്. സ്വരാജ് വളരെ വ്യത്യസ്തനായ യുവ നേതാവാണ്. സ്വരാജ് കേരളത്തിലെ പൂക്കളെ പറ്റി ഒരു പുസ്തകം എഴുതി. വളരെ മനോഹരമായ ഒരു പുസ്തകമാണത്. പൂവുകളെ സ്നേഹിക്കുന്ന ഒരാൾക്ക് മാത്രം എഴുതാൻ കഴിയുന്ന ഒരു പുസ്തകം . അതിന്റെ പിന്നിൽ വലിയ ഒരു അധ്വാനമുണ്ട്. പൂക്കളെ കുറിച്ച് പുസ്തകമെഴുതിയ സ്വരാജ് നിയമസഭയിൽ വന്നാൽ നിയമസഭയിലാകെ പൂക്കൾ വിരിയും സംശയമില്ല . അതുകൊണ്ട് ഈ യുവ നേതാവിനെ നമുക്ക് നിയമസഭയിൽ എത്തിക്കണം. നമ്മുടെ രാഷ്ട്രീയത്തിലെ യൗവനത്തിന്റെ പ്രതീകമാണ് സ്വരാജ്. പ്രായം ചെന്നവർക്കും പരിചയ സമ്പന്നർക്കും ഒപ്പം നമുക്ക് യുവാക്കളെയും വേണം . കേരളം യൗവനത്തിന്റെ നാടായി മാറുകയാണ്. കൂടുതലായി യുവ നേതാക്കളെ നമുക്ക് ആവശ്യമുണ്ട് .
ALSO READ: കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ടഭ്യര്‍ത്ഥിച്ച് എം. സ്വരാജ്
സ്വരാജിന്റെ മറ്റൊരു പ്രത്യേകത ഒന്നാന്തരം വായനക്കാരനാണ് എന്നുള്ളതാണ് .പ്രഭാഷകനാണ്. രാഷ്ട്രീയവും സാഹിത്യവും സമന്യയിപ്പിച്ച് കൊണ്ടുപോകുന്ന വ്യക്തിത്വമാണ് സ്വരാജിന്റേത്. ഇ എം എസ്തുടങ്ങി വച്ച പാരമ്പര്യമാണത് . അതിന്റെ തുടർച്ച കൂടിയാണ് സ്വരാജ് .അദ്ദേഹം വലിയൊരു മനുഷ്യ സ്‌നേഹിയും നീതിക്ക് വേണ്ടി ശബ്‌ദിക്കുന്ന ആളുമാണ്. ഏറ്റവും നല്ല സ്ഥാനാർത്ഥിയാണ് . നിലമ്പൂരിലെ സമ്മതിദായകർക്ക് വീണു കിട്ടിയ ഒരവസരമാണിത്. ഈ സന്ദർഭം പാഴാക്കരുത്.” അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here