‘എനിക്കതില്‍ ലജ്ജ തോന്നുന്നില്ല; ഗ്രാമവാസികള്‍ എനിക്കൊപ്പമുണ്ട്’; വീണ്ടും ന്യായീകരണവുമായി യുപി അധ്യാപിക തൃപ്ത ത്യാഗി

ഉത്തര്‍പ്രദേശില്‍ ഹിന്ദു വിദ്യാര്‍ത്ഥികളെക്കൊണ്ട് മുസ്ലീം വിദ്യാര്‍ത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തില്‍ വീണ്ടും ന്യായീകരണവുമായി അധ്യാപിക തൃപ്ത ത്യാഗി. സംഭവത്തില്‍ തനിക്ക് ലജ്ജ തോന്നുന്നില്ലെന്ന് തൃപ്ത ത്യാഗി പറഞ്ഞു. അധ്യാപികയായി താന്‍ ഗ്രാമത്തിലെ ജനങ്ങളെ സേവിച്ചിട്ടുണ്ടെന്നും ഗ്രാമവാസികള്‍ തനിക്കൊപ്പമുണ്ടെന്നും തൃപ്ത പറഞ്ഞു. എന്‍ഡിടിവിയോടാണ് തൃപ്ത ത്യാഗിയുടെ പ്രതികരണം.

also read- സുഹൃത്തിനെ എസ്‌ഐ അടിച്ച് കൊന്ന സംഭവം; കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

കുട്ടികളെ നിയന്ത്രിക്കുക എന്നത് പ്രധാനമായ കാര്യമാണ്. സ്‌കൂളില്‍ തങ്ങളത് ചെയ്യുന്നു. ഇങ്ങനെയാണ് തങ്ങള്‍ അവരെ കൈകാര്യം ചെയ്യുന്നതെന്നും തൃപ്ത ത്യാഗി പറഞ്ഞു. നേരത്തെ സംഭവം വിവാദമായപ്പോള്‍ താനൊരു ഭിന്നശേഷിക്കാരിയാണെന്നും തനിക്ക് പറ്റാത്തതുകൊണ്ടാണ് വിദ്യാര്‍ത്ഥികളെക്കൊണ്ട് കുട്ടിയുടെ മുഖത്തടിപ്പിച്ചതെന്നായിരുന്നു ഇവര്‍ പറഞ്ഞത്. അതൊരു ചെറിയ പ്രശ്‌നം മാത്രമാണെന്നും ഹോംവര്‍ക്ക് ചെയ്യാത്തതിനാലാണ് കുട്ടിയെ അടിച്ചതെന്നും അവര്‍ പറഞ്ഞു. മുസ്ലീം കുട്ടികളുടെ അമ്മമാര്‍ പഠനത്തില്‍ ശ്രദ്ധിക്കാത്തതു മൂലം അവരുടെ വിദ്യാഭ്യാസം പാടെ തകരുന്നുവന്ന് അധ്യാപിക പറഞ്ഞതായി അന്വേഷണത്തിന് ശേഷം ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

also read- പ്രിഗോഷിനെ കൊലപ്പെടുത്തിയെന്നത് കള്ളം; ആരോപണങ്ങള്‍ നിഷേധിച്ച് റഷ്യ

അതേസമയം കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഗ്രാമത്തലവനും കിസാന്‍ യൂണിയനും സമ്മര്‍ദം ചെലുത്തുകയാണെന്ന് പിതാവ് ആരോപിച്ചു. ഗ്രാമത്തലവനും സമീപ ഗ്രാമങ്ങളിലെ ഗ്രാമത്തലവന്‍മാരും തന്റെ വീട്ടിലെത്തി കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here