
ചോദ്യപേപ്പർ ചോർച്ച കേസിനിടെ വിദ്യാർഥികൾക്ക് വീണ്ടും വാഗ്ദാനം നൽകി എംഎസ് സൊല്യൂഷൻസ്. എസ്എസ്എൽസി സയൻസ് വിഷയങ്ങളിൽ ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വാട്സ്അപ്പ് വഴി അയച്ചുതരാമെന്നാണ് പുതിയ വാഗ്ദാനം.
199 രൂപക്ക് സയൻസ് വിഷയങ്ങളിൽ A + എന്ന തലക്കെട്ടോടെയാണ് പരസ്യം. വലിയ രീതിയിൽ ഈ പരസ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിദ്യാർഥികൾക്ക് പിഡിഎഫ് ഫയൽ ആയി ചോദ്യങ്ങളും ഉത്തരങ്ങളും നൽകാമെന്നാണ് വാഗ്ദാനം.
അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ രണ്ട് പ്രതികളെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡില്‍ വിട്ടു. മുഖ്യപ്രതി മുഹമ്മദ് ഷുഹൈബ്, നാലാം പ്രതി അബ്ദുള്‍ നാസര്‍ എന്നിവരെയാണ് താമരശ്ശേരി കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡില്‍ വിട്ടത്.
വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായാണ്, ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയത്. റിമാന്‍ഡിലായിരുന്ന മുഖ്യപ്രതി എംഎസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബ്, കേസിലെ നാലാം പ്രതി മലപ്പുറത്തെ അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാരന്‍ അബ്ദുള്‍ നാസര്‍ എന്നിവരെ 3 ദിവസത്തേക്കാണ് താമരശ്ശേരി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.ഷുഹൈബിനെ കൊടുവള്ളിയിലെ സ്ഥാപനത്തില്‍ എത്തിച്ച് ഉള്‍പ്പടെ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. ചോദ്യപേപ്പര്‍ ചോര്‍ത്തിയതായി പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചിരുന്നു. മറ്റ് അധ്യാപകരാണ് ഇതിന് പിന്നില്‍ എന്നാണ് ഷുഹൈബ് മൊഴി നല്‍കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

