
കറുത്ത ഫ്ലക്സ് മുഖ്യമന്ത്രിക്ക് സുരക്ഷാ ഭീഷണിയെന്ന് ചൂണ്ടിക്കാണിച്ച് കേരള ഹൗസിലെ രണ്ട് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിൽ വിമർശനം ഉന്നയിച്ച് എസ് എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ്. ജനാധിപത്യത്തൻ്റെ സൗന്ദര്യത്തിൽ കറുപ്പിൽ വെളുത്ത എഴുത്ത് തെറ്റാണെന്നും കാവി ആണെങ്കിൽ അത് ഓകെ ആയിരിക്കുമെന്നുമാണ് അദ്ദേഹം പരിഹസിച്ചിരിക്കുന്നത്.
സമൂഹ മാധ്യമത്തിലൂടെയാണ് പ്രതികരണം. നിരന്തരം ജനാധിപത്യത്തേയും അതിൻ്റെ സൗന്ദര്യത്തേയും പറ്റി നൂറ് നാവിൽ സംസാരിക്കുന്ന വി ഡി സതീശൻ്റെ കപട മുഖമാണ് വെളിവായിരിക്കുന്നത്. അഡിഷണൽ റെസിഡന്റ് കമ്മീഷണറാണ് ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.
Also read: വി.ഡി. സതീശന് കറുപ്പിനെ പേടിയോ? കറുത്ത ഫ്ലെക്സിന്റെ പേരിൽ കേരള ഹൗസ് ജീവനക്കാർക്ക് നോട്ടീസ്
മുഖ്യമന്ത്രിയുടെ കാഴ്ചവട്ടത്തിൽ വെളുത്ത അക്ഷരങ്ങളുള്ള കറുത്ത ബോർഡ് സ്ഥാപിച്ചത് സുരക്ഷാ ലംഘനമാണെന്നാണ് നോട്ടിസിൽ പറയുന്നു. സെഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിയാണ് മുഖ്യമന്ത്രി വി ഡി സതീശനെന്നും കറുത്ത ബോർഡ് സ്ഥാപിച്ചത് സുരക്ഷാ ലംഘനമാണെന്നും കാരണം കാണിക്കൽ നോട്ടിസിൽ പറയുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

