
വര്‍ഗീയവാദികളുടെ വോട്ടിനുവേണ്ടി അഴകൊഴമ്പന്‍ നിലപാട് സ്വീകരിക്കുന്നവരല്ല തങ്ങളെന്നും ഏത് ഘട്ടത്തിലും സ്വീകരിക്കുന്ന ഒരേയൊരു നിലപാട് മതനിരപേക്ഷതയാണെന്നും നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് മാധ്യമങ്ങളോട് വ്യക്തമാക്കി.
ALSO READ: മംഗലാപുരം വിമാനാപകടം; എയർഇന്ത്യയുടെ വാഗ്ദാനങ്ങളും സത്യാവസ്ഥയും; അന്ന് വിമാനാപകടത്തിൽ നിന്ന് രക്ഷപെട്ടവരുടെ അനുഭവം പങ്കുവച്ച് മാധ്യമപ്രവർത്തകൻ ജേക്കബ് കെ ഫിലിപ്പ്
‘തെരഞ്ഞെടുപ്പായാലും മറ്റൊരു ഘട്ടത്തിലായാലും ഞങ്ങള്‍ക്ക് ഒരു നിലപാടെ ഉള്ളൂ അത് മതനിരപേക്ഷ നിലപാടാണ് അത് വര്‍ഗീയ ശകതികളുമായി സഖ്യം ഉണ്ടാകുന്ന നിലപാടല്ല, പാലക്കാട് എകെജിയെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസും ആര്‍എസ്എസും കൈകോര്‍ത്തു. തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലായാലും വര്‍ഗീയതയുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരു ചാഞ്ചല്യവും ഇല്ല. വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ട എന്ന് ഞാന്‍ അസന്ദിഗ്ദമായി വ്യക്തമാക്കിയിട്ടുണ്ട്. അതുപോലൊരു നിലപാട് യുഡിഎഫിനോ കോണ്‍ഗ്രസിനോ സ്വീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?’ എന്നും സ്വരാജ് ചോദിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here