വഴിക്കടവ് അപകടം: യുഡിഎഫ് ആശുപത്രിയിലേക്കുള്ള വഴി തടഞ്ഞത് തെറ്റ്, പഞ്ചായത്തിന്റെ അനാസ്ഥയ്ക്കെതിരെ നടപടി വേണമെന്ന് എം സ്വരാജ്

M Swaraj israel iran

യുഡിഎഫ് വഴി തടയൽ പ്രതിഷേധത്തിനെതിരെ നിലമ്പൂർ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ്. ആശുപത്രിയിലേയ്ക്കുള്ള വഴി തടഞ്ഞത് തെറ്റ് ആണെന്ന് അദ്ദേഹം പറഞ്ഞു. ആംബുലൻസ് ഉൾപ്പെടെ കടന്നു പോകുന്ന വഴിയാണ് പ്രതിഷേധക്കാർ ഉപരോധിച്ചത്. പന്നിയെ വെടിവയ്ക്കാൻ ലൈസൻസുള്ള ആളുകളുണ്ട്. അവർ ഇത് നടപ്പാക്കാത്തത് അനുവദനീയമായ പണം പഞ്ചായത്ത് നൽകാത്തതുകൊണ്ട് ആണ്. അതിനാൽ വഴിക്കടവ് പഞ്ചായത്തിന്റെ അനാസ്ഥയ്ക്ക് എതിരെ നടപടി വേണമെന്നും സ്വരാജ് പറഞ്ഞു.

മുൻപും ഇതുപോലുള്ള മരണങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നൊന്നും പ്രതിഷേധം കണ്ടില്ല. കാരണം അന്ന് ഉപതിരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ല. വിദ്യാർത്ഥിയുടെ മരണം രാഷ്ട്രീയവത്കരിക്കേണ്ടതല്ല എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കോന്നിയിൽ തൊഴിലിടത്ത് കാട്ടാന ആക്രമണം; എസ്റ്റേറ്റ് ജീവനക്കാരന് പരുക്ക്

അതേയമയം നിലമ്പൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് അമരമ്പലം പഞ്ചായത്തിൽ പര്യടനം നടത്തും. രാവിലെ അമരമ്പലം സൗത്തിൽ നിന്നും ആരംഭിക്കുന്ന പര്യടനം വൈകുന്നേരം പന്നി കുളത്താണ് സമാപിക്കുക. പഞ്ചായത്തിലെ 17 കേന്ദ്രങ്ങളിലാണ് സ്ഥാനാർത്ഥിക്ക് സ്വീകരണം ഒരുക്കിയിരിക്കുന്നത്. മന്ത്രിമാരായ ആർ ബിന്ദു, വി അബ്ദുറഹ്മാൻ, പ്രസാദ്, ഒ ആർ കേളു,ജി ആർ അനിൽ, എ കെ ശശീന്ദ്രൻ എന്നിവരും തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം വിവിധ യോഗങ്ങളിൽ പങ്കെടുക്കും.

മണ്ഡലത്തിലെ ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലും സ്വരാജിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മൂത്തേടം പോത്തുകൾ എന്നീ പഞ്ചായത്തുകളിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ പര്യടനം. പ്രതിപക്ഷ നേതാവ് വീഡി സതീശൻ, കെ മുരളീധരൻ, പി കെ കുഞ്ഞാലിക്കുട്ടി, വി എം സുധീരൻ എന്നി യുഡിഎഫ് നേതാക്കൾ ഷൗക്കത്തിന്റെ പര്യടനത്തിന്റെ ഭാഗമാകും. ആദ്യ റൗണ്ടിൽ മറ്റ് സ്ഥാനാർത്ഥികളെ അപേക്ഷിച്ച് സ്വരാജ് ബഹുദൂരം മുന്നിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News