
വർഗീയതയുടെ കാര്യത്തിൽ ബിജെപി യുടേയും കോൺഗ്രസിൻ്റേയും ഒരേ നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്.
മതനിരപേക്ഷതയെ ആർഎസ്എസ് ഒരു കാലത്തും അംഗീകരിച്ചിട്ടില്ല. അവരുടെ ലക്ഷ്യം മതരാഷ്ട്ര പ്രഖ്യാപനമാണെന്നും അദ്ദേഹം എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിക്ക് ഭരിക്കാൻ ബിജെപി തന്നെ ജയിക്കണമെന്നില്ലെന്ന് പല സംസ്ഥാനങ്ങളിലും കണ്ടതാണെന്നു അതിന് കോൺഗ്രസ് ജയിച്ചാൽ മതിയെന്നും എം സ്വരാജ് പറഞ്ഞു.
തെരഞ്ഞെടുപ്പിൽ തോറ്റാലും ജയിച്ചാലും കോൺഗ്രസ് ബിജെപി യായി മാറും. ജയിച്ച എം എൽ എ മാർ കൂട്ടത്തോടെ ബി ജെ പി യിൽ ചേർന്നത് പല സംസ്ഥാനങ്ങളിലും കണ്ടു. ഗോവയിലും അരുണാചൽ പ്രദേശിലും തോറ്റ കോൺഗ്രസുകാരല്ല ജയിച്ച കോൺഗ്രസുകാരാണ് ബി ജെ പി യിൽ ചേർന്നത്. ബി ജെ പി യിലേക്കുള്ള പാതയാണ് ഇന്ന് കോൺഗ്രസ് എന്നും അദ്ദേഹം പറഞ്ഞു.
Also read: യുഡിഎഫ് വന്നാൽ തെരഞ്ഞെടുപ്പ് കഴിയുന്ന ദിവസം മുതൽ തമ്മിൽതല്ലായിരിക്കും: എ എ റഹീം എംപി
മത ന്യൂനപക്ഷങ്ങൾക്ക് നേരെ രാജ്യത്ത് വ്യാപക അക്രമം നടത്തുന്നു, എന്നാൽ കേരളം സമാധാനത്തിൻ്റെ തുരുത്തായി നിൽക്കുന്നു. വർഗീയ കലാപങ്ങൾ ഏറെയും നടന്നത് കോൺഗ്രസ് ഭരണകാലത്താണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

