‘തെലങ്കാനയിൽ കഴിഞ്ഞ മാസത്തെ ശമ്പളം കൊടുക്കാൻ കഴിയാത്തയാളാണ് കേരളത്തിൽ വന്ന് കോൺഗ്രസിന് വേണ്ടി വോട്ടു ചോദിക്കുന്നത്’; എം സ്വരാജ്

mswaraj against bjp congress deal

തെലങ്കാനയിൽ കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ കൊടുക്കാൻ കഴിയാത്തയാളാണ് കേരളത്തിൽ വന്ന് കോൺഗ്രസിന് വേണ്ടി വോട്ടു ചോദിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം സ്വരാജ്. രണ്ട് വർഷമായി പെൻഷൻ മുടങ്ങിക്കിടക്കുകയാണ്.

കേരളത്തിലെ പെൻഷനും ശമ്പളവും മുടക്കാനാണോ വോട്ട് നൽകേണ്ടതെന്ന് വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ അദ്ദേഹം ചോദിച്ചു. ജനങ്ങളെ ബാധിക്കുന്ന വിഷയം യുഡിഎഫും എൻഡിഎയും ചർച്ച ചെയ്യുന്നില്ല. വെറുതെ വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. . LDFനെതിരെ ആരോപണം ഉന്നയിക്കാൻ പോലും ഭയമാണ്. മലയാളിയുടെ ജീവിത നിലവാരം ഉയർത്തുന്ന പദ്ധതികളാണ് LDF മുന്നോട്ട് വെയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: ‘ന്യൂനപക്ഷങ്ങളെ കേന്ദ്രം വേട്ടയാടുന്നു, ദേവാലയത്തിലേക്കുള്ള സംഭാവനയെ നിയന്ത്രിക്കുന്നു’; ഇ പി ജയരാജൻ

രാജ്യത്ത് പി എസ് സി വഴി 100 പേർക്ക് ജോലി കിട്ടിയാൽ അതിൽ 60ൽ കൂടുതൽ ആള്‍ക്കാരും കേരളത്തിൽ നിന്നുള്ളവരാണ്. കേരളത്തിൽ UDF വന്നാൽ നിയമന നിരോധനം വരും, സ്കൂളുകൾ പൂട്ടും, പെൻഷൻ മുടങ്ങും, ആർജിതമായ എല്ലാ നേട്ടങ്ങളും തകരുമെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News