കോടതിയിൽ നിരന്തരം തിരിച്ചടി നേരിട്ട ആളാണ് മാത്യു കുഴൽനാടൻ; ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി വോട്ട് നേടുകയാണ് ലക്ഷ്യം: എം സ്വരാജ്

m-swaraj

എല്ലാറ്റിനും കോടതിയിൽ പോകുന്ന കുഴൽ നാടൻ എന്തേ ഇത്തവണ കോടതിയിൽ പോകാത്തതെന്ന് എം സ്വരാജ്. മാത്യു കുഴൽ നാടൻ നടത്തിയ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വലിയ തെളിവുണ്ടെന്നാണ് അവകാശപ്പെട്ടത് എന്നാൽ എന്തെ അത് പുറത്തു കൊണ്ടു വരുന്നില്ല. കോടതിയിൽ പോയതിൻ്റെ അനുഭവം കുഴൽനാടന് ഓർമ്മയുണ്ടെന്നും കോടതിയിൽ നിരന്തരം തിരിച്ചടി നേരിട്ട ആളാണ് മാത്യു കുഴൽ നാടൻ എന്നം അദ്ദേഹം പറഞ്ഞു.

പ്രളയം കോടതി വിശദമായി പരിശോധിച്ച വിഷയമാണ്. ഇതാണ് വീണ്ടും കൊണ്ടു വന്നിരിക്കുന്നത്. ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി വോട്ട് നേടുകയാണ് ലക്ഷ്യംമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിൽ 25 മാസമായി പെൻഷൻ നൽകാത്ത രേവന്ത് റെഡ്ഡിയാണ് കേരളത്തെപ്പറ്റിപ്പയുന്നതെന്നും സർക്കാർ ജീവനക്കാർക്ക് ആദ്യം ശമ്പളം കൊടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Also read: യുഡിഎഫ് വന്നാൽ തെരഞ്ഞെടുപ്പ് കഴിയുന്ന ദിവസം മുതൽ തമ്മിൽതല്ലായിരിക്കും: എ എ റഹീം എംപി

മുഖ്യമന്ത്രിക്ക് എതിരെ നടത്തിയ പരാമർത്തിൽ, ഒദ്യോഗിക ലെറ്റർ ഹെഡ്ഡിൽ ഇത്തരം പരാമർശങ്ങൾ ഉൾപ്പെടുത്തിയ ആൾ മുഖ്യമന്ത്രി പദത്തിൽ ഇരിക്കാൻ യോഗ്യനല്ലെന്നും അദ്ദേഹം പറഞ്ഞു. വയാട്ടിൽ നടന്നത് ഹൃദയശൂന്യമായ കൊള്ളയാണെന്നും ഇവർ അധികാരത്താൽ വന്നാൽ കേരളം അപഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News