
ജമായത്തു ചാനലിന്റെ നുണകളെ അവരുടെതന്നെ പഴയ ചാനൽ ദൃശ്യങ്ങൾ ഉപയോഗിച്ച് തകർത്തപ്പോൾ കോപ്പിറൈറ്റിൽ പിടിച്ചുതൂങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നത് എത്ര അപഹാസ്യമാണെന്ന് എം സ്വരാജ്. വിവാദ യോഗ സെന്റർ വിഷയത്തിൽ മീഡിയാ വൺ നടത്തുന്ന നുണപ്രചാരവേലയെ സാമൂഹികമാധ്യമത്തിൽ മീഡയ വണ്ണിന്റെ പഴയ ദൃശ്യങ്ങളെ ഉപയോഗിച്ച് പൊളിച്ചടുക്കിയിരുന്നു.
കെ ജി ബിജുവിന്റെ മീഡിയ വണ്ണിന്റെ അസത്യങ്ങളെ പൊളിച്ചടക്കുന്ന വീഡിയോയിൽ ചാനലിന്റെ പഴയ ദൃശ്യങ്ങൾ ഉപയോഗിച്ചിരുന്നു. ഇതിനെ കോപ്പിറൈറ്റ് സ്ട്രൈക്കിലൂടെയാണ് മീഡിയ വൺ പ്രതികരിച്ചത്. ഈ വിഷയത്തിലാണ് ഇപ്പോൾ എം സ്വരാജിന്റെ പ്രതികരണം.
എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
നുണ മാത്രം പറയുന്നവർ …
ജമായത്തു ചാനലിന്റെ നുണകളെ അവരുടെതന്നെ പഴയ ചാനൽ ദൃശ്യങ്ങൾ ഉപയോഗിച്ച്
‘ ന്യൂസ് ബുള്ളറ്റ് കേരള ‘ തകർത്തപ്പോൾ കോപ്പിറൈറ്റിൽ പിടിച്ചുതൂങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നത് എത്ര അപഹാസ്യമാണ്.
എന്തുകൊണ്ടാണ് സ്വന്തം ചാനലിന്റെ പഴയ ദൃശ്യങ്ങളെ ഇക്കൂട്ടർ ഭയപ്പെടുന്നത് ?
ജനം അത് കാണരുതെന്നു ആഗ്രഹിക്കുന്നത് ?
ബഹുമാന്യനായ ശ്രീ. പ്രമോദ് രാമന്റെ ഇപ്പോഴത്തെ നിലപാടിൽ അദ്‌ഭുതമില്ല.
എന്നാൽ വിവാദ യോഗ സെന്റർ വിഷയത്തിൽ ജമായത്തു നടത്തുന്ന നുണപ്രചാരവേലയോടൊപ്പമായിരുന്നുവോ അന്ന് താങ്കൾ?
അന്ന് താങ്കളും, താങ്കൾ നേതൃത്വം കൊടുത്ത ചാനലും ഇത്തരമൊരു നിലപാട് സ്വീകരിച്ചതായി കാണുന്നില്ല.
ജമായത്തു ചാനൽ ഒഴികെ മറ്റൊരു മാധ്യമവും ഇത്തരം ഹീനമായ നുണപ്രചാരണം നടത്താൻ തയാറായിട്ടില്ലെന്നും താങ്കൾക്കു അറിവുള്ളതല്ലേ?
ആദ്യം ഹീനമായ നുണപ്രചാരണം തുടങ്ങിയത് പോപ്പുലർ ഫ്രന്റും തേജസ് പത്രവും ആയിരുന്നുവെന്നും ജമായത്തുപോലും അത് പിന്നീട് ഏറ്റെടുക്കുകയായിരുന്നു എന്നും ഓർക്കുന്നുണ്ടാവുമോ ആവോ.
ഇപ്പോൾ ജോലി ചെയ്യുന്ന ചാനലിന്റെ നിലപാടിനൊപ്പം നിൽക്കുന്നത് മനസിലാക്കാവുന്നതേയുള്ളു. അക്കാര്യത്തിൽ വിമർശനവും ഇല്ല. പക്ഷെ സത്യം സത്യവും നുണ നുണയും ആണെന്ന് താങ്കളെ ഓർമിപ്പിക്കേണ്ടി വരുന്നു എന്ന് മാത്രം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

