‘വി ഡി സതീശൻ ആര്‍എസ്എസിൻ്റെ ഉറ്റ ചങ്ങാതി, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ മാപ്പ് പറയണം’; എം സ്വരാജ്

വി ഡി സതീശൻ ആര്‍എസ്എസിൻ്റെ ഉറ്റ ചങ്ങാതിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്രിയേറ്റ് അംഗം എം സ്വരാജ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ പ്രതിപക്ഷ നേതാവ് മാപ്പ് പറയണമെന്ന് അദ്ദേഹം പറഞ്ഞു. ഡീൽ ആരോപണത്തിൽ കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുൻപിൽ വിഡി സതീശൻ വണങ്ങിയതെന്തിനെന്ന് അദ്ദേഹം ചോദിച്ചു.

കോൺഗ്രസ്- ആർ എസ് എസ് ബാന്ധവത്തിന് കേരളത്തിൽ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇ എം എസിനെ തോൽപ്പിക്കാൻ കോൺഗ്രസും ആർഎസ്എസും കൈകോർത്തുവെന്ന് അദ്ദേഹം പറഞ്ഞു. എകെജിയെ തോൽപ്പിക്കാനും ഇതേ ഡീൽ ഉണ്ടായി. എന്നാൽ ഈ പരീക്ഷണങ്ങളെയെല്ലാം ജനങ്ങൾ തള്ളിക്കളഞ്ഞു. 60ൽ ആരംഭിച്ച പരസ്യ ബാന്ധവമാണിത്. ഇടതുപക്ഷത്തിനെതിരെ എല്ലാ കാലത്തും ഈ കൂട്ടുകെട്ട് ശക്തമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: ‘ബിജെപിക്ക് ഇഷ്ടമുള്ള രാഷ്ട്രീയം പറയാനല്ല സിപിഐ നിലകൊള്ളുന്നത്’; സിപിഐയുടെ പരിപാടിയിൽ നിന്ന് ബിജെപിക്കെതിരായ വിമർശനം വെട്ടിമാറ്റിയ ദൂരദർശനെതിരെ ബിനോയ് വിശ്വം

ആർഎസ്എസ് നേതാവ് തൊഗാഡിയക്ക് എതിരെയുള്ള കേസ് പിൻവലിച്ചത് കോൺഗ്രസാണ്. ഇന്നത്തെ പ്രതിപക്ഷ നേതാവ് ഗോൾവാള്‍ക്കർ ചിത്രത്തിനു മുന്നിൽ വളഞ്ഞു നിന്ന് വിളക്കു കൊളുത്തി അപദാനങ്ങൾ പാടിയ ആളാണെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News