മതനിരപേക്ഷതയുടെ തിരിനാളം അണഞ്ഞുപോയിട്ടില്ല, അത് കാണിച്ചു തന്നത് കൈരളി ന്യൂസ് മാത്രമാണ്: അഭിനന്ദിച്ച് എം സ്വരാജ്

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ രാമരാജ്യവാദികൾക്കൊപ്പം നിൽക്കാതെ ബാബരിക്കൊപ്പം നിന്ന കൈരളി ന്യൂസിന്റെ പ്രവർത്തനത്തെ അഭിനന്ദിച്ച് എം സ്വരാജ്. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും തിരിനാളം പൂര്‍ണ്ണമായും അണഞ്ഞുപോയിട്ടില്ലെന്ന് കാണിച്ചത് കൈരളി മാത്രമാണെന്ന് എം സ്വരാജ് പ്രതികരിച്ചു.

ALSO READ: ഇലന്തൂര്‍ ഇരട്ട നരബലി കേസ്; മൂന്നാം പ്രതി ലൈലയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

മലയാളത്തിലെ എല്ലാ മാധ്യമങ്ങളും രാമൻ തിരിച്ചു വന്നു, രാമരാജ്യം വരുന്നു എന്നൊക്കെയുള്ള തലകെട്ടുകളിൽ സംപ്രേക്ഷണം ചെയ്തപ്പോൾ കൈരളി ബാബരി മസ്ജിദിനും, കലാപത്തിന്റെ പേരിൽ സംഘപരിവാർ കൊന്നു കളഞ്ഞ നിരപരാധികൾക്കും ഒപ്പമായിരുന്നു. ആ നിലപാടിനെയാണ് എം സ്വരാജ് അഭിനന്ദിച്ചത്.

ALSO READ: മന്ത്രി മുഹമ്മദ് റിയാസിന്റെ ദേശീയപാത സന്ദര്‍ശനം തുടരുന്നു

അതേസമയം, അയോധ്യ വിഷയത്തിൽ പ്രതികരിച്ച് ഒരു ഫേസ്ബുക് പോസ്റ്റും എം സ്വരാജ് പങ്കുവെച്ചിരുന്നു. രാമനെ സംഘപരിവാർ അപഹരിച്ചു എന്നായിരുന്നു എം സ്വരാജ് കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News