‘ഒരു മുദ്രാവാക്യക്കവിത’: ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതയെ അഭിനന്ദിച്ച് എം സ്വരാജ്

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ചർച്ചചെയ്യുന്ന ഒരു കവിതയാണ് ദേശാഭിമാനി വാരികയിൽ പ്രസിദ്ധികരിച്ച ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘ ഒരു മുദ്രാവാക്യക്കവിത ‘. ഈ കവിതയുമായി ബന്ധപ്പെട്ട് എം സ്വരാജ് തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പും വൈറലാവുകയാണ്. ഇരുമ്പും ഉരുക്കും ചേർത്ത കവിതകൾ നാം രചിക്കണമെന്നും ഇന്ന് കവിക്ക് ഒരു പോരാട്ടം നയിക്കാൻ കഴിയേണ്ടതുണ്ട് എന്ന ഹോ ചിമിനിന്റെ ഒരു പ്രശസ്തമായ വാചകത്തോടുകൂടിയാണ് എം സ്വരാജ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

Also read:കെഎസ്‌ആർടിസിക്ക്‌ 30 കോടികൂടി അനുവദിച്ച് ധനവകുപ്പ്

കുറിപ്പിന്റെ പൂർണ രൂപം:
ഉരുക്കു കൊണ്ട് ഒരു കവിത..
” …. Today we should make poems including iron and steel And the poet should know how to lead an attack…. ”
– Ho Chi Minh.
ഇരുമ്പും ഉരുക്കും ചേർത്ത കവിതകൾ നാം രചിക്കണമെന്നും ഇന്ന് കവിക്ക് ഒരു പോരാട്ടം നയിക്കാൻ കഴിയേണ്ടതുണ്ടെന്നും എഴുതിയത്
ഹോ ചിമിനാണ്.
ഇപ്പോഴിതാ ”ദേശാഭിമാനി ‘ വാരികയിൽ പ്രശസ്ത കവി ശ്രീ. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ
‘ ഒരു മുദ്രാവാക്യക്കവിത ‘ പ്രസിദ്ധീകരിച്ചിരിക്കുന്നു.
ചരിത്രബോധമില്ലായ്മയും ശാസ്ത്ര വിരുദ്ധതയും രാഷ്ട്രത്തിൻറെ കൊടിയടയാളമായി മാറുന്ന കാലത്ത് , വർഗീയതയും വലതുപക്ഷ ജീർണ്ണതയും വെല്ലുവിളികൾ ഉയർത്തുന്ന സമയത്ത് ഉരുക്കു പോലുറച്ച ചരിത്ര സത്യങ്ങൾ ഓർമ്മപ്പെടുത്തേണ്ടത് എല്ലാ നല്ല മനുഷ്യരുടെയും കടമയാണ്.
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വരികൾ ചിലരെ ഇപ്പോഴും അസ്വസ്ഥരാക്കുന്നുണ്ട്. പാളയിൽ കഞ്ഞി കുടിപ്പിക്കാനും തമ്പ്രാൻ എന്ന് വിളിപ്പിക്കാനും ഇപ്പോഴും വെമ്പുന്ന ചിലരുണ്ട്. അവർ അസ്വസ്ഥരാകട്ടെ .
അടിച്ചമർത്തപ്പെടുകയും തുടലു പൊട്ടിച്ചെറിഞ്ഞ് സ്വതന്ത്രരാകുകയും ചെയ്ത പോരാളികളുടെ പിന്മുറക്കാർ ചുള്ളിക്കാടിന്റെ വരികളെ ഹൃദയത്തോട് ചേർത്തുവയ്ക്കും.
ചരിത്രബോധമുള്ള സകലരും
ഇതവരുടെ ദേശീയ കാവ്യമായി ഓർത്തു വെയ്ക്കും.
അതെ,
ഇതൊരു മുദ്രാവാക്യ കവിതയാണ്. മലയാളി ജീവിതത്തിൻറെ മുദ്രപതിഞ്ഞ കവിത.
കേരളീയ മുന്നേറ്റങ്ങളുടെ മുദ്രപതിഞ്ഞ ചരിത്രഗാഥ.
ഉരുക്കിനാൽ തീർത്ത വാക്കുകൾ കൊണ്ട് മലയാളിയുടെ കഥ പറയുന്ന കവിതയെഴുതിയ
ബാലചന്ദ്രൻ ചുള്ളിക്കാടിന് അഭിവാദനങ്ങൾ……
– എം സ്വരാജ് .

Also read:രാജ്യത്ത് ആദ്യമായി സ്പോർട്സ് എകോണമി നടപ്പിലാക്കുന്ന സംസ്ഥാനമാക്കും കേരളം: മന്ത്രി വി അബ്ദുറഹിമാൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News