
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം കൈവരിച്ച വികസന നേട്ടങ്ങളും സമാധാനാന്തരീക്ഷവും എടുത്തുപറഞ്ഞ് എം. സ്വരാജ്. ബേപ്പൂർ നിയോജക മണ്ഡലം എൽഡിഎഫ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനങ്ങൾക്ക് സമാധാനമായി കിടന്നുറങ്ങാൻ കഴിയുന്നതാണ് ഈ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ വർഗീയവാദികൾ ഇപ്പോൾ മാളത്തിലാണെന്നും അവർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും സ്വരാജ് വ്യക്തമാക്കി. “ഒരു തരത്തിലുള്ള വർഗീയതയെയും പ്രീണിപ്പിക്കാൻ എൽഡിഎഫ് തയ്യാറല്ല. എല്ലാത്തരം വർഗീയതയും ഒരുപോലെ എതിർക്കപ്പെടേണ്ടതാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
പി.വി. അൻവറിനെ തന്റെ പ്രസംഗത്തിൽ എം സ്വരാജ് പരിഹസിച്ചു . മന്ത്രി മുഹമ്മദ് റിയാസിന് ഒരു അന്തസ്സുള്ള എതിരാളിയെപ്പോലും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. വായ തുറന്നാൽ വ്യക്തിപരമായി അധിക്ഷേപിക്കുക എന്ന ശൈലിയാണ് അൻവർ സ്വീകരിക്കുന്നത്. ഇത് രാഷ്ട്രീയമല്ലെന്നും മറിച്ച് വ്യക്തിപരമായ പകപോക്കലും വിദ്വേഷ പ്രചാരണവുമാണെന്നും എം. സ്വരാജ് വിമർശിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

