
പത്ത് സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ രാവിലെ തന്നെയെത്തി, മുക്കട്ട എല്‍പി സ്‌കൂളിലെ പോളിംങ് ബൂത്തില്‍ വോട്ടു രേഖപ്പെടുത്തി മടങ്ങിയിരിക്കുകയാണ് 90ന്റെ ചുറുചുറുക്കിലും നിലമ്പൂര്‍ ആയിഷ. എല്‍ഡിഎഫ് വിജയിക്കുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച ശേഷം വോട്ടു രേഖപ്പെടുത്തിയതിന്റെ അടയാളം പതിഞ്ഞ കൈ ഉയര്‍ത്തി കാട്ടിയാണ് നിലമ്പൂര്‍ ആയിഷ മടങ്ങിയത്. മാങ്കുത്ത് എല്‍പി സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് വോട്ട് രേഖപ്പെടുത്തിയത്. പിതാവിനൊപ്പമാണ് അദ്ദേഹം പോളിംഗ് ബൂത്തിലെത്തിയത്.
ALSO READ: എന്റെ കേരളം പ്രദര്‍ശന വിപണനമേള : മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു, രണ്ട് പുരസ്‌കാരങ്ങള്‍ കൈരളി ന്യൂസിന്
1200 പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും പ്രദേശത്ത് സജ്ജമാണ്. പ്രധാനപ്പെട്ട മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം മണ്ഡലത്തില്‍ തന്നെ വോട്ടു ചെയ്യാം എന്ന പ്രത്യേകതയുമുണ്ട്. 2, 32, 381 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ വിധിയെഴുതുന്നത്. 1, 13, 613 പുരുഷന്മാരും, 1, 18, 760 സ്ത്രികള്‍ എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ എന്നിവരാണ് പോളിംഗ് ബൂത്തിലെത്തുന്നത്. വോട്ടു രേഖപ്പെടുത്തിയ ശേഷം ബൂത്ത് സന്ദര്‍ശനത്തിന് ഇറങ്ങുകയാണ് എം സ്വരാജ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

