നാടിനൊപ്പം പെരുന്നാൾ ആഘോഷിച്ച് എം സ്വരാജ്

M Swaraj

നിലമ്പൂർ: ബലി പെരുന്നാൾ നാടിനൊപ്പം സമൃദ്ധമായി ആഘോഷിച്ച് ഇടതുപക്ഷ സ്ഥാനാർത്ഥി എം സ്വരാജ്. രാവിലെ ചന്തക്കുന്ന് ജുമാമസ്ജിദിലും, ബസ്റ്റാന്റിലും ആളുകളെ കണ്ട് സ്നേഹം പങ്കുവെച്ചു. പിന്നേ സ്വന്തം വീടിന് ചുറ്റുമുള്ള പ്രദേശവാസികളുടെ അടുത്തേക്ക്. എല്ലാവരെയും കണ്ട് കുശലാന്വേഷണം നടത്തി എല്ലാ വീടുകളിലേക്കും എത്താൻ സാധിച്ചു. വലിയ സന്തോഷത്തോടെയും ആവേശത്തോടെയും ആണ് പ്രദേശവാസികൾ സ്വരാജിനെ വരവേറ്റത്.

ഉച്ചയ്ക്ക് പെരുന്നാൾ വിരുന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബയുടെ വീട്ടിൽ ആയിരുന്നു. എ. വി ഗോവിന്ദൻ മാഷ്, കെ കെ ശൈലജ ടീച്ചർ, ഡോ സരിൻ എന്നിവർ കൂടി എത്തിയതോടുകൂടി പെരുന്നാൾ മനോഹരമായി.

സൗഹൃദ സന്ദർശനങ്ങൾക്കിടയിൽ സ്വരാജിനെ പഠിപ്പിച്ച പ്രിയ അധ്യാപകനും എഴുത്തുകാരനും കൂടിയായ കൂടിയായ ജോർജ് കൂടരഞ്ഞി രചിച്ച സെൽഫികളുടെ ലോകം എന്ന പുസ്തകം സ്വരാജ് പ്രകാശനം ചെയ്തു.

Also Read: എം സ്വരാജ് എന്തുകൊണ്ട് വിജയിക്കണം?; ജി.പി രാമചന്ദ്രൻ എഴുതുന്നു

ഇരുട്ടുകുത്തി, വാണിയം പുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ ആദിവാസി നഗറുകളിൽ സന്ദർശിച്ചപ്പോൾ വലിയ സ്വീകാര്യതയാണ് സ്വരാജിന് ലഭിച്ചത്. മുൻകാലങ്ങളിൽ നിന്ന് വിഭിന്നമായി കേരളത്തിലെ ഇടതുപക്ഷ സർക്കാർ ആദിവാസി നഗറുകളിലെ മനുഷ്യർക്കായി വലിയ ഇടപെടലുകൾ ആണ് നടത്തുന്നത് എന്ന് ആദിവാസി സമൂഹം ഒന്നടങ്കം അഭിപ്രായപ്പെട്ടു. ഞങ്ങളുടെ പിന്തുണ സ്വരാജിന് ഉണ്ടാകുമെന്നും നിങ്ങൾ ഞങ്ങളുടെ കൂടെ ഉണ്ടാവണമെന്നും അവർ സ്വരാജിനെ അറിയിച്ചു.

നാളെ എം സ്വരാജിന്റെ സ്ഥാനാർത്ഥിപര്യടനം അമരമ്പലം പഞ്ചായത്തിലാണ്. അമരമ്പലം പഞ്ചായലെ പുള്ളിയിൽ,മരുതങ്ങാട്,പാറക്കെട്ട്
വള്ളിക്കെട്ട്, കാർളിക്കോട്, കിണറ്റിങ്ങൽ തേക്കുംക്കുന്ന്, നാല് സെന്റ്, കളംക്കുന്ന്, വാരിക്കൽ, മൈലമ്പാറ, താഴെ മൈലമ്പാറ, മുല്ലപ്പള്ളി, ചെട്ടിയിൽ, കരിന്താർ, കുട്ടിമല, വലമ്പുറംനിലംപതി, തൊണ്ടിയിൽ തുടങ്ങിയ കേന്ദ്രങ്ങളിൽ പര്യടനം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News