അപഹാസ്യരാകാൻ കോൺഗ്രസിനുമുണ്ട് അവകാശം; വിമർശനവുമായി എം സ്വരാജ്

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി എം സ്വരാജ്. 48-ാം നാളിന് ശേഷമാണു കോൺഗ്രസിന്റെ മൗനം മാറിയതെന്ന് എം സ്വരാജ് പരിഹസിച്ചു. പലസ്തീനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനു ശേഷം കോൺഗ്രസ് കോഴിക്കോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിനെതിരെയാണ് എം സ്വരാജ് വിമർശനമുയർത്തിയത്.

ALSO READ: ഇന്ത്യ – ഓസ്‌ട്രേലിയ രണ്ടാം ടി20; ടീമുകൾ തിരുവനന്തപുരത്തെത്തി

ഉത്തരേന്ത്യയിൽ തെരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ച ശേഷം വോട്ടു ബാങ്ക് രാഷ്ട്രീയം വിട്ടൊരു കളിയില്ല എന്ന് പ്രഖ്യാപിച്ച് കൊണ്ടാണ്  കോൺഗ്രസിന്റെ ഐക്യദാർഢ്യം എന്നും എം സ്വരാജ് പറഞ്ഞു. ആ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവിന്റെ ചരിത്രബോധമില്ലാത്ത പ്രസംഗത്തെയും സ്വരാജ് വിമർശിച്ചു. അന്നും ഇന്നും എന്നും കമ്മ്യൂണിസ്റ്റുകൾ പലസ്തീനൊപ്പമാണെന്നും സ്വരാജ് വ്യക്തമാക്കി. നിരവധി ചരിത്ര സംഭവങ്ങളെയും സ്വരാജ് തുറന്നുകാട്ടി. ഉത്തരേന്ത്യയിൽ തെരഞ്ഞെടുപ്പ് പ്രചരണവും പലസ്തീനിൽ ഐക്യദാർഢ്യവും പ്രഖ്യാപിച്ച സംഭവത്തെ അപഹാസ്യരാകാൻ കോൺഗ്രസിനുമുണ്ട് അവകാശം എന്നാണ് എം സ്വരാജ് വിശേഷിപ്പിച്ചത്.

ALSO READ: പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തില്‍ പി ഗോവിന്ദപ്പിള്ള അനുസ്മരണം സംഘടിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News