
ദേശാഭിമാനി വാരാന്തപ്പതിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മറുപടി നൽകി എം സ്വരാജ്. ദേശാഭിമാനിക്കെതിരെ നടക്കുന്നത് തെറ്റായ പ്രചാരണങ്ങൾ ആണെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമ ധാർമികതയ്ക്ക് നിരക്കുന്നതല്ല ഇത്തരം പ്രചാരണങ്ങളെന്നും അദ്ദേഹം വിമർശിച്ചു.
അച്ചടിച്ച പത്രം വിതരണം ചെയ്തില്ല എന്നാണ് മുഖ്യധാരാ മാധ്യമങ്ങൾ അടക്കം പ്രചരിപ്പിച്ചത്. ഒറ്റ മണിക്കൂറിൽ തന്നെ എത്ര വാർത്തകളാണ് മാറി മാറി വന്നത്! അച്ചടിച്ചത് വിതരണം ചെയ്തില്ല എന്ന് പിന്നീട് പറഞ്ഞു. ഇത്തരത്തിലുള്ള എല്ലാ വാർത്തകളും തെറ്റാണ്. അച്ചടിച്ച പതിപ്പ് വിതരണം ചെയ്തിട്ടില്ല എന്നും തെറ്റായി പ്രചരിപ്പിച്ചു. വി.എസ് അനുസ്മരണം ഒഴിവാക്കി എന്ന വാർത്തയും തെറ്റാണ്. ലേഖനം അച്ചടിക്കാൻ തീരുമാനിച്ചു എന്ന വാർത്തയും തെറ്റാണെന്ന് പറഞ്ഞ എം സ്വരാജ് സാങ്കേതിക കാരണങ്ങളാലാണ് പത്രം അച്ചടിക്കാൻ വൈകിയത് എന്നും ഒരിക്കൽക്കൂടി വ്യക്തമാക്കി.
ന്യൂസ് എഡിറ്റർ കെ. ആർ അജയനെതിരെ നടപടിയെടുത്തുവെന്ന വ്യാജവാർത്തയിലും അദ്ദേഹം പ്രതികരിച്ചു. കെ. ആർ അജയനെതിരെ നടപടിയെടുത്തുവെന്ന് നിങ്ങളോട് ആരാണ് പറഞ്ഞതെന്ന് അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. അങ്ങനെയൊരു നടപടി സ്വീകരിച്ചിട്ടില്ല എന്നും ഇനി അഥവാ സ്വീകരിച്ചാൽ തന്നെ അതിൽ മറ്റ് സ്ഥാപനങ്ങൾക്ക് എന്താണ് കാര്യമെന്നും എം സ്വരാജ് ചോദിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

