
ആവേശമായി എം സ്വരാജിന്റെ തെരഞ്ഞെടുപ്പ് പര്യടനം. മൂത്തേടം ചുങ്കത്തറ പഞ്ചായത്തുകളിലാണ് ഇന്ന് പര്യടനം നടന്നത്. നൂറുകണക്കിന് പേരാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും എത്തുന്നത്
മൂത്തേടം ചുങ്കത്തറ പഞ്ചായത്തുകളിലാണ് ഇന്നത്തെ പര്യടനം. വാഹന റാലിയായാണ് സ്വരാജ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലേക്കും എത്തിയത്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൈവരിക്കാന്‍ സാധിക്കാത്ത നേട്ടങ്ങള്‍ ഇടതുപക്ഷ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നേടിയെടുത്ത കേരളം രാജ്യത്തിന് മാതൃകയാണെന്ന് സ്വരാജ് പറഞ്ഞു.
പ്രതികൂല കാലാവസ്ഥയിലും നിരവധി പേരാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. തെരഞ്ഞെടുപ്പില്‍ സ്വരാജ് വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
മുത്തേടം പഞ്ചായത്തിലെ വടക്കേക്കൈയില്‍ നിന്നും ആരംഭിച്ച ഇന്നത്തെ പര്യടനം ചുങ്കത്തറ പഞ്ചായത്തിലെ ചീരക്കുഴിയില്‍ അവസാനിക്കും.സ്വരാജിന് മണ്ഡലത്തില്‍ ലഭിക്കുന്ന സ്വീകാര്യത ഇടതുപക്ഷത്തിന്റെ പ്രതീക്ഷകളെ സജീവമാക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here