മാര്‍ത്തോമയുടെ സ്വന്തം സ്വരാജ്

നിലമ്പൂര്‍ : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം സ്വരാജ് തന്റെ പ്രിയപ്പെട്ട മാര്‍ത്തോമാ കോളേജില്‍ ഒരിക്കല്‍ കൂടി എത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി താന്‍ ബിരുദകാലം ചിലവഴിച്ച ക്യാമ്പസില്‍ എത്തിയ സ്വരാജിന് വലിയ സ്വീകരണമാണ് ലഭിച്ചത്.ചുങ്കത്തറ മാര്‍ത്തോമ്മാ കോളേജില്‍നിന്നാണ് സ്വരാജ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയത്.

നിലമ്പൂരിൽ എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജ് പ്രചാരണ രംഗത്തുള്ള മുന്നേറ്റം തുടരുകയാണ്.യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും എൽഡിഎഫിന് ലഭിക്കുന്ന സ്വീകാര്യത വലിയ ആത്മവിശ്വാസം നൽകുന്നതാണെന്ന് എം സ്വരാജ് കൈരളി ന്യൂസിനോട് പറഞ്ഞു. യുഡിഫ് കേന്ദ്രങ്ങളിലും എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ മുന്നേറ്റമാണ്.

മുത്തേടം പഞ്ചായത്തിലെ പര്യടനത്തിൽ എം സ്വരാജിന് ആവേശ സ്വീകരണം. പര്യടനം പുരോഗമിക്കുമ്പോൾ നിലമ്പൂരിൽ വലിയ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. കാരപ്പുറത്തെ ആദ്യ സ്വീകരണ കേന്ദ്രത്തിന് സമീപം വൃക്ഷതൈ നട്ടാണ് ഇന്നത്തെ പര്യടനം ആരംഭിച്ചത്. 

തുടർന്ന് വിവിധ കേന്ദ്രങ്ങളിൽ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി സ്വരാജിന് സ്വീകരണം. യുഡിഎഫ് ശക്തി കേന്ദ്രമായ മുത്തേടം പഞ്ചായത്തിലെ സ്വീകരണ കേന്ദ്രങ്ങളിലെ ജന പിന്തുണ അതിശയകരമായിരുന്നു. വികസനങ്ങൾ മുൻനിർത്തി ജനങ്ങളോട് സംവദിച്ച സ്വരാജിനെ കേൾക്കാൻ നൂറുകണക്കിന് ജനങ്ങൾ എത്തിച്ചേർന്നു 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News