തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് വിധിയുടെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയായി എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ് !! അതിനർത്ഥം ഈ വ്യവസ്ഥിതിയിൽ എല്ലാവർക്കും നീതി ലഭിയ്ക്കുമെന്നല്ല…’ തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിന്റെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയായി എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മതചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ട് പിടിച്ച കെ ബാബുവിൻ്റെ നടപടി, തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് എം സ്വരാജ് നൽകിയ കേസിന്റെ വിധി ആയിരുന്നു ഇന്ന്.

Also Read; നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കാനൊരുങ്ങി ഹൈക്കോടതി

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന കെ ബാബു മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്വരാജ് ഹർജി സമര്‍പ്പിച്ചത്. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച തെരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം ചെയ്തതിൻ്റെ തെളിവ് കോടതിയിൽ സ്വരാജ് ഹാജരാക്കിയിരുന്നു. സ്ലിപ്പിൽ ശബരിമല അയ്യപ്പൻ്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉൾപ്പെടുത്തി, മത്സരം ശബരിമല അയ്യപ്പനും എം സ്വരാജും തമ്മിലാണെന്ന് പ്രചാരണം നടത്തി, എം സ്വരാജ് വിജയിക്കുകയാണെങ്കിൽ അയ്യപ്പന്‍റെ തോൽവിയണെന്ന് പ്രചരിപ്പിച്ചു, തുടങ്ങിയവയിരുന്നു ഹർജിയിലെ ആരോപണങ്ങൾ.

Also Read; ഏതു മണ്ഡലത്തിൽ മത്സരിച്ചാൽ ജയിക്കുമെന്ന് പോലും അറിയാത്ത നേതാവാണ് രാഹുൽ ഗാന്ധി: വിമർശനവുമായി ബിജെപി എംപി പ്രദീപ് വർമ

എന്നാൽ തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് വിജയം ശെരിവെക്കുന്നതായിരുന്നു ഹൈക്കോടതി വിധി. കെ ബാബുവിന് എംഎല്‍എയായി തുടരാം എന്നും കോടതി വിധിയിൽ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് 2022 ജനുവരി 24 ന് എം സ്വരാജ് ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പ് വീണ്ടും വൈറലായിരിക്കുന്നത്. ‘നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ് !! അതിനർത്ഥം ഈ വ്യവസ്ഥിതിയിൽ എല്ലാവർക്കും നീതി ലഭിയ്ക്കുമെന്നല്ല’ എന്നാണ് എം സ്വരാജ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News