
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് എം സ്വരാജ് സുപ്രീംകോടതിയിൽ തടസ ഹർജി ഫയൽ ചെയ്തു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കെ ബാബു സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് നടപടി.
കെ ബാബു സുപ്രീംകോടതിയെ സമീപിച്ചാൽ തൻ്റെ ഭാഗം കൂടി കേൾക്കണമെന്നാണ് തടസ ഹർജിയുടെ ഉള്ളടക്കം. കെ ബാബുവിൻ്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് എം സ്വരാജ് സമർപ്പിച്ച ഹർജി നിലനിൽക്കുമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്.
അയ്യപ്പന്റെ പേര് ഉപയോഗിച്ച് ബാബു വോട്ട് അഭ്യര്‍ത്ഥിച്ചെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു എം സ്വരാജിന്‍റെ ഹര്‍ജി. ഈ കേസ് നിലനില്‍ക്കില്ലെന്ന കെ ബാബുവിന്റെ ഹര്‍ജി കോടതി തള്ളിയിരുന്നു. സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here