നിലമ്പൂരിൽ സാമൂഹിക പിന്നോക്ക മുന്നണിയുടെ പിന്തുണ എം സ്വരാജിന്

M SWARAJ

സാമൂഹിക പിന്നോക്ക മുന്നണി (SBF) സംസ്ഥാന നേതൃയോഗം ഇന്ന് തിരുവനന്തപുരം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്നു. നിലമ്പൂർ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സ്വരാജിനെയാണ് വിജയിപ്പിക്കേണ്ടതെന്ന് നേതൃയോഗത്തിൽ ഐക്യ തീരുമാനമായി. കഴിഞ്ഞ 9 വർഷങ്ങൾ കൊണ്ട് ജനോപകാരപ്രദമായ ധാരാളം കാര്യങ്ങൾ ആണ് മുഖ്യമന്ത്രി പിണറായി വിജയൻ പടിപടിയായി ചെയ്ത് രാഷ്ട്രീയ പാർട്ടികൾക്ക് അതീതമായി പൊതുജനങ്ങളുടെ കൺമുന്നിൽ കാണിച്ചു തരുന്നത്. ഇപ്പോൾ തുടർഭരണം മാത്രമാണ് പൊതുജനങ്ങളുടെ ആഗ്രഹം.

അതിനാൽ സാമൂഹിക പിന്നോക്ക മുന്നണി സംസ്ഥാന നേത്യയോഗത്തിൽ എൽഡിഎഫ് സ്ഥാനാർഥി സ്വരാജിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതായി പിന്നോക്ക മുന്നണി ദേശീയ ചെയർമാൻ എ പി ഇബ്രാഹിംകുട്ടി അറിയിച്ചു.

ALSO READ; മതരാഷ്ട്രവാദികളുമായി കൂട്ടുകൂടാനുള്ള യുഡിഎഫിന്‍റെ തീരുമാനം ആത്മഹത്യാപരം: എംഎ ബേബി

തിരുവനന്തപുരത്ത് ഇന്ന് നടന്ന സംസ്ഥാന നേതൃയോഗത്തിൽ ദേശീയ ചെയർമാൻ എ പി ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് ഒളവണ്ണ, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. പി എസ് രാജീവ്, കെ എൻ ബേബി തോമസ്, ടി എച്ച് മുഹമ്മദ്, പി ഗോപിനാഥ്, കെ കെ ബാലഗോപാൽ വനിതാ വിഭാഗം പ്രതിനിതി ഡി നൂർജഹാൻ ബീഗം എന്നിവർ സംസാരിച്ചു. സ്വരാജിന്‍റെ വിജയത്തിനായി പ്രവർത്തിക്കാൻ നിലമ്പൂർ മണ്ഡലത്തിൽ പ്രവർത്തക സമിതി രൂപീകരിച്ചു. പ്രവർത്തനം ആരംഭിക്കാൻ ദേശീയ ചെയർമാൻ എ പി ഇബ്രാഹിംകുട്ടി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News