‘ഭൂമിയെ പോറലേൽക്കാതെ സംരക്ഷിക്കുക, പ്രകൃതിയിൽ എല്ലാ ജീവജാലങ്ങൾക്കും തുല്യാവകാശം’; പരിസ്ഥിതിദിന സന്ദേശം പങ്കുവച്ച് എം സ്വരാജ്

m swaraj

പരിസ്ഥിതിയെ സംരക്ഷിക്കുക എന്നതും എല്ലാ ജീവജാലങ്ങൾക്കും സസ്യജാലങ്ങൾക്കും തുല്യാവകാശമാണെന്ന് ഓർക്കേണ്ടതും പരമപ്രധാനമായിട്ടുള്ള കാര്യമാണെന്ന് നിലമ്പൂരിലെ ഇടതുപക്ഷ സ്ഥാനാർഥി എം സ്വരാജ്. ലോക പരിസ്ഥിതിദിനത്തിൽ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രകൃതി സംരക്ഷണത്തിന്‍റെ പ്രാധാന്യത്തെപ്പറ്റിയുള്ള സന്ദേശം പങ്കുവച്ചത്. ഭൂമിയെ പോറലേൽക്കാതെ സംരക്ഷിക്കുക, എല്ലാ ജീവജാലങ്ങളോടും വൃക്ഷലതാദികളോടും പരസ്പര ബഹുമാനത്തോടെന്നപോലെ തുല്യതയോടെ പെരുമാറുക എന്നതെല്ലാം പരിസ്ഥിതി ബോധത്തിന്റെ പുതിയ സമീപനമാണെന്നും എം സ്വരാജ് പറയുന്നു.

എല്ലാ എൽഡിഎഫ് പ്രവർത്തകരോടും ജൂൺ അഞ്ചിന്റെ പരിസ്ഥിതി ദിന പ്രവർത്തനത്തിൽ മുഴുകണമെന്നും തുടർന്ന് അങ്ങോട്ടും പരിസ്ഥിതിയെ പോറലേൽപ്പിക്കാത്ത പ്രവർത്തനങ്ങളിലൂടെ മനുഷ്യർ മുന്നോട്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ; ചലോ ആപ്പ്: ഇനി ഈസിയായി കെഎസ്ആർടിസി ബസുകൾ ട്രാക്ക് ചെയ്യാം, സീറ്റ് ലഭ്യതയറിയാം

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും സസ്യജാലങ്ങൾക്കും തുല്യാവകാശമാണെന്ന് എപ്പോഴും നാം ഓർമ്മിക്കാറില്ല. ഓരോ ചുവടും കരുതലോടെ മാത്രം വയ്ക്കുകയും നേരിയ പോറൽ പോലും ഏൽപ്പിക്കാതെ ഈ ഭൂമിയെ, പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യുക എന്നത് പരമപ്രധാനമായിട്ടുള്ള ഒരു കാര്യമാണ്. ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം പുതിയൊരു പാരിസ്ഥിതിക അവബോധം ലോകത്തിനാകെ പകർന്നു നൽകുന്നുണ്ട്.

‘ഭൂമിയെ പോറലേൽക്കാതെ സംരക്ഷിക്കുക, എല്ലാ ജീവജാലങ്ങളോടും വൃക്ഷലതാദികളോടും പരസ്പര ബഹുമാനത്തോടെന്ന പോലെ തുല്യതയോടെ പെരുമാറുക എന്നതെല്ലാം പരിസ്ഥിതി ബോധത്തിന്റെ പുതിയ സമീപനമാണ്. എല്ലാ എൽഡിഎഫ് പ്രവർത്തകരോടും ജൂൺ അഞ്ചിന്റെ പരിസ്ഥിതി ദിന പ്രവർത്തനത്തിൽ മുഴുകണമെന്നും തുടർന്ന് അങ്ങോട്ടും പരിസ്ഥിതിയെ പോറലേൽപ്പിക്കാത്ത പ്രവർത്തനങ്ങളിലൂടെ മനുഷ്യർ മുന്നോട്ടുപോകേണ്ടതുണ്ട് എന്ന് സദാ ഓർമ്മപ്പെടുത്തേണ്ടതുണ്ടെന്നും ഈ ഘട്ടത്തിൽ എല്ലാവരും ഓർത്തിരിക്കേണ്ടത് നല്ലതാണ്. എല്ലാവർക്കും പരിസ്ഥിതിദിന ആശംസകൾ.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News