
വായനയുടെയും പുസ്തകങ്ങളുടെയും കൂട്ടുകാരനാണ് എം സ്വരാജ്. ജോര്‍ജ് കൂടരഞ്ഞി രചിച്ച സെല്‍ഫികളുടെ ലോകം എന്ന പുസ്തകം എം സ്വരാജ് പ്രകാശനം ചെയ്തു. നിലമ്പൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന്റെ അധ്യാപകന്‍ കൂടിയാണ് ജോര്‍ജ് കൂടരഞ്ഞി. തെരഞ്ഞെടുപ്പ് പര്യടനത്തിനിടെയായിരുന്നു പുസ്തക പ്രകാശനം.
ALSO READ: ബെംഗളൂരുവിൽ പതിനേഴുകാരിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കിയ സംഭവം; ഏഴ് പേർ അറസ്റ്റിൽ
പുസ്തകം വായിക്കുക മാത്രമല്ല, അവയെക്കുറിച്ച് മനോഹരമായി സംസാരിക്കുകയും ചെയ്യുന്നയാളാണ് എം സ്വരാജ് എന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാത്രമല്ല വായിക്കാന്‍ സമയമില്ലെന്ന് പറയുന്നവര്‍ സ്വരാജിന് കണ്ടുപഠിക്കണമെന്നും എം മുകുന്ദന്റെ വാക്കുകളില്‍ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിനിടയിലും നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് പുസ്തകപ്രകാശന ചടങ്ങിനെത്തി. സ്വരാജിന്റെ അധ്യാപകനായിരുന്ന ജോര്‍ജ് കൂടരഞ്ഞിയുടെ സെല്‍ഫികളുടെ ലോകം എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്.
ALSO READ: വാഹനാപകടം: ഷൈൻ ടോം ചാക്കോയുടെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ
എല്‍ഡിഎഫിന്റെ മുക്കട്ട ബൂത്ത് കമ്മിറ്റി ഓഫീസ് പരിസരത്തായിരുന്നു പ്രകാശനം. മാത്യു കാരാംവേലിയാണ് പുസ്തകത്തിന്റെ പ്രസാധകന്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here