കല്യാണ വേദിയില്‍ അതിഥികളെ വരവേറ്റത് എം സ്വരാജിന്റെ ചിത്രമുള്ള മിഠായി കാര്‍ഡ്; നിലമ്പൂരിന്റെ സ്‌നേഹം ഏറ്റുവാങ്ങുന്ന സ്ഥാനാര്‍ത്ഥി

M SWARAJ

നിലമ്പൂരില്‍ പോസ്റ്ററുകളിലും പ്ലക്കാടുകളിലും മാത്രമല്ല വിവാഹത്തിന് നല്‍കുന്ന മിഠായി കാര്‍ഡിലും താരം എം സ്വരാജാണ്. സ്വരാജിനായി വോട്ട് അഭ്യര്‍ത്ഥിക്കുന്ന തിരക്കിലായിരുന്നു നിലമ്പുര്‍ കരുളായിലെ വിവാഹ വേദിയില്‍ മണവാട്ടി ഫഹീമ. നിലമ്പൂരില്‍ എം സ്വരാജ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

ALSO READ: സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം; കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മധുര മിഠായിക്കൊപ്പം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന്റെ ചിത്രമുള്ള കാര്‍ഡുമായാണ് കല്യാണ വേദിയില്‍ അതിഥികളെ വരവേറ്റത്. കരുളായിയിലെ ചിറ്റങ്ങാടന്‍വീട്ടില്‍ ഫഹീമയാണ് വിവാഹവേദിയിലും പ്രിയ സഖാവിനായി വോട്ട് അഭ്യര്‍ത്തിച്ചത്.അമരമ്പലം തോട്ടേയ്ക്കാട് സ്വദേശി റിന്‍ഷാദാണ് വരന്‍.മൈലാഞ്ചിച്ചേലണിഞ്ഞ മണവാട്ടിയ്ക്ക് ആശംസയുമായി എത്തുന്നവരുടെ കൈകളിലെല്ലാം പുഞ്ചിരിതൂകുന്ന പ്രിയ സ്ഥാനാര്‍ഥിയുടെ ചിത്രമാണ്

നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് വിജയിക്കുമെന്ന് പ്രതീക്ഷയിലാണ് ഇവര്‍.

ALSO READ: ഓപ്പറേഷന്‍ സിന്ദൂറിന്റെ ‘മുഖങ്ങളായ’ വനിതാ സൈനികരെ പാര്‍ട്ടി ക്യാമ്പയിന് എത്തിക്കാന്‍ ബിജെപി? ന്യൂനപക്ഷ മോര്‍ച്ച നേതാവിന്റെ പ്രസ്താവനയില്‍ കുരുങ്ങിയോ!

ഞായറാഴ്ച വിവാഹ വേദിയിലേക്ക് നാട്ടിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരും ബന്ധുക്കളും സ്വരാജിന്റെ ഫോട്ടോയും മിഠായിയും പതിച്ച കാര്‍ഡുമായി എത്തിയപ്പോള്‍ വിതരണത്തില്‍ ഫഹീമയും പങ്കാളിയായി. ജന്മനാടായ നിലമ്പൂര് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് ജനഹൃദയങ്ങള്‍ കീഴടക്കി കഴിഞ്ഞു. സ്വരാജിന്റെ വിജയത്തിനുള്ള കാത്തിരിപ്പിലാണ് നിലമ്പൂരിലെ ജനത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News