
ഇ ഡിയെ കാട്ടി സിപിഐഎമ്മിനെ പേടിപ്പിക്കണ്ടേന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. ബിജെപിക്ക് എതിരായി നിന്ന നേതാക്കൾക്കെതിരെ ഇ ഡിയെ കയറൂരി വിട്ടിരിക്കുന്നുവെന്ന് എം സ്വരാജ് പറഞ്ഞു. കോൺഗ്രസ് നേതാക്കളെ ഇ ഡിയെ വിട്ട് വേട്ടയാടിയപ്പോൾ അവർ മുട്ടുമടക്കി സംഘപരിവാറിനൊപ്പം ചേർന്നു.
സംഘപരിവാറിനു മുന്നിൽ മുട്ടിൽ ഇഴയുന്നവരായി കോൺഗ്രസ് നേതാക്കൾ മാറി. അവരിൽ പലരും മന്ത്രിമാരും മുഖ്യമന്ത്രിമാരുമായി. ഇ ഡി എന്നും സി ബി ഐ എന്നും കേട്ടാൽ കുനിഞ്ഞ ശിരസുമായി ബി ജെ പി ഓഫീസിലേക്ക് വരുന്ന കോൺഗ്രസ് നേതാക്കളെ മാത്രമേ നരേന്ദ്ര മോദി കണ്ടിട്ടുളളു. അവസാന ശ്വാസം വരെ പോരാടുന്ന ഇടതുമുന്നണി നേതാക്കളെ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ALSO READ: ‘ഇ ഡി റെയ്ഡിനിടെ ഉണ്ടായത് സ്വാഭാവിക പ്രതിഷേധം’: വി ശിവൻകുട്ടി
തന്നോടൊപ്പം ഇന്ത്യാ മുന്നണിയിൽ നിൽക്കുന്ന നേതാവിൻ്റെ വീട് ഇ ഡി എന്തുകൊണ്ട് റെയ്ഡ് ചെയ്തില്ല എന്നാണ് രാഹുൽ ഗാന്ധി ചോദിച്ചത്. രാഹുൽ ഗാന്ധി സംഘപരിവാറിനു മുന്നിൽ സാഷ്ടാംഗ പ്രണാമം ചെയ്തപ്പോൾ ഇന്ത്യ ഹെറാൾഡ് കേസിൻ്റെയും വധേരയുടെ ഭൂമി തട്ടിപ്പു കേസിൻ്റെയും അന്വേഷണം മന്ദഗതിയിലായി. ഇ ഡി വേട്ടയെ ജനങ്ങളെ അണി നിരത്തി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

