
കവളപ്പാറ ദുരന്ത സമയത്ത് താന്‍ എത്തിയില്ലെന്ന പി വി അന്‍വറിന്റെ പ്രസ്താവന ഓര്‍മക്കുറവു കൊണ്ടാകാമെന്ന് കൈരളി ന്യൂസിനോട് സ്വരാജ് പറഞ്ഞു. ദുരന്തസമയത്ത് ആദ്യം എത്തിയത് താനാണ്. താനും അന്‍വറും ഒരു കുടക്കീഴില്‍ ആയിരുന്നു പല ദിവസങ്ങളിലും ഉണ്ടായിരുന്നത്. അദ്ദേഹം തന്നെ അക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരുന്നുവെന്നും സ്വരാജ് ഓര്‍മിപ്പിച്ചു. കൂടാതെ പി വി അന്‍വറിനെ കാണാന്‍ രാത്രിയില്‍ പോകുന്നത് യുഡിഎഫിന്റെ ഗതികേടാണെന്ന് പ്രതികരിച്ച് നിലമ്പൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. ഇനിയെത്ര പേര്‍ ക്യു നില്‍ക്കുമെന്ന് മാധ്യമങ്ങള്‍ പുറത്ത് കൊണ്ടു വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അന്‍വര്‍ മത്സരരംഗത്ത് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അന്‍വറിന്റെ ചിലകാല ശത്രുവായ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കരുത് എന്നായിരുന്നു അന്‍വര്‍ യുഡിഎഫിനോട് ആവശ്യപ്പെട്ടത്: അന്‍വറിന്റെ ആവശ്യം നിഷേധിച്ച് ഷൗക്കത്തിനെ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതാണ് കൂടുതല്‍ പ്രകോപനത്തിന് കാരണമായത്.അതുകൊണ്ടുതന്നെ യുഡിഎഫില്‍ അവസരം നിഷേധിക്കപ്പെട്ട അന്‍വര്‍ ആര്യാടന്‍ ഷൗക്കത്തിനെതിരെ കടുത്ത നീക്കങ്ങള്‍ ആരംഭിക്കും എന്ന ആശങ്കയും യുഡിഎഫ് നേതൃത്വത്തിനുണ്ടായിരുന്നു. ഇന്ന് മാധ്യമങ്ങളെ കാണും എന്നാണ് അന്‍വര്‍ അറിയിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

