വ്യക്തി എന്ന നിലയിൽ ആക്രമിക്കുന്നതിന് പകരം രാഷ്ട്രീയ അഭിപ്രായ ഭിന്നത പറയുകയാണ് വേണ്ടത്: എം. സ്വരാജ്

M Swaraj press meet

വി. വി പ്രകാശിൻ്റെ വീട്ടിൽ പോയത് വിവാദമാക്കേണ്ട കാര്യമില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്. ആരോപണങ്ങൾക്കും തർക്കങ്ങൾക്കും വേണ്ടി ചെയ്തതല്ലെന്നും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉള്ളവരും സുഹൃത്തുക്കൾ ആകുമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി ആക്രമിക്കുന്ന ശൈലി കൂടി വരുന്നു. വ്യക്തി എന്ന നിലയിൽ ആക്രമിക്കുന്നതിന് പകരം രാഷ്ട്രീയ അഭിപ്രായ ഭിന്നത പറയുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: എസ് എഫ് ഐ പതിനെട്ടാമത് അഖിലേന്ത്യാ സമ്മേളനം; ജൂൺ 30 ന് പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഇന്നലെയാണ് അന്തരിച്ച കോൺഗ്രസ് നേതാവ് വി.വി പ്രകാശന്റെ വീട്ടിൽ സ്വരാജ് സന്ദർശനം നടത്തിയത്. സൗഹൃദ സന്ദർശനം മാത്രമാണെന്നും രാഷ്ട്രീയ ആശയക്കുഴപ്പമുണ്ടാക്കാൻ വേണ്ടിയുള്ള സന്ദർശനമല്ലെന്നും പുറത്തിറങ്ങിയ അദ്ദേഹം പ്രതികരിച്ചിരുന്നു. വി വി പ്രകാശുമായി വളരെ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. വളരെ അടുത്ത ആൾക്കാരോട് വോട്ട് ചോദിക്കേണ്ട കാര്യമില്ലെന്നും സ്വരാജ് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി വി വി പ്രകാശ് മത്സരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News