‘എൽഡിഎഫിന്റെ പരാജയത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് വർഗീയവിഷ വിതരണക്കാരി മുതൽ ആർഎസ്എസിന്റെ കൂലിപ്പണി നിരീക്ഷകർ വരെ’; പോസ്റ്റുമായി എം സ്വരാജ്

M SWARAJ

പരമ്പരാഗത യുഡിഎഫ് മണ്ഡലമായ നിലമ്പൂരിൽ ശക്തമായ മത്സരമാണ് എൽഡിഎഫ് സ്ഥാനാർത്ഥി എം.സ്വരാജ് കാഴ്ചവെച്ചത്. സംസ്ഥാന സർക്കാറിൻ്റെ വികസന നേട്ടങ്ങൾ ഉയർത്തിപ്പിടിച്ച് മാന്യമായ തെരഞ്ഞടുപ്പ് പ്രചാരണമായിരുന്നു എൽഡിഎഫ് നടത്തിയത്. ജമാഅത്തെ ഇസ്ലാമിയെ പോലുള്ള തീവ്രവർഗീയ കക്ഷികളെ കൂട്ടുപിടിച്ചായിരുന്നു യുഡിഎഫിൻ്റെ പ്രവർത്തനം. ഇപ്പോഴിതാ ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് എം സ്വരാജ്. LDFന്റെ പരാജയം / UDF വിജയം തങ്ങൾക്കു കൂടി ആഘോഷിക്കാനുള്ളതാണെന്ന് സംഘപരിവാരവും ഇസ്ലാമിക സംഘപരിവാരവും ഒരുമിച്ച് തെളിയിക്കുന്നു എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

ALSO READ: ലഹരിക്കെതിരെ ബോധപൂര്‍ണിമ; ജൂൺ 26-ന് എല്ലാ കലാലയങ്ങളിലും ലഹരിവിരുദ്ധ ദിനമായി ആചരിക്കുമെന്നും മന്ത്രി ആർ ബിന്ദു

പോസ്റ്റിന്റെ പൂർണരൂപം

പരാജയത്തിനിടയിലും ചില ആഹ്ലാദങ്ങൾ…..
തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ പരാജയത്തിനുശേഷം ശ്രദ്ധയിൽപ്പെട്ട പ്രതികരണങ്ങളിൽ ചിലത് ഏറെ ആഹ്ലാദിപ്പിക്കുന്നതാണ്.
LDFന്റെ പരാജയത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് സംഘപരിവാരമാണ്.
വർഗീയവിഷ വിതരണക്കാരി മുതൽ RSS ന്റെ കൂലിപ്പണി നിരീക്ഷകർ വരെ സകല വർഗീയവാദികളും ഇക്കൂട്ടത്തിലുണ്ട്.
RSS ന്റെ സ്വന്തം സ്ഥാനാർത്ഥി താമര അടയാളത്തിൽ മത്സരിച്ച് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടിട്ടും സംഘപരിവാരം ആഘോഷിച്ചു തകർക്കുകയാണ് 😀.
ഇക്കാര്യത്തിൽ സംഘപരിവാരത്തിനൊപ്പം ജമാഅത്തെ ഇസ്ലാമിയുമുണ്ട് . സംഘപരിവാര നിലവാരത്തിൽ ആക്ഷേപവും പരിഹാസവും നുണയും ചേർത്ത് LDF പരാജയം അവരും ആഘോഷിക്കുന്നു.
LDFന്റെ പരാജയം / UDF വിജയം തങ്ങൾക്കു കൂടി ആഘോഷിക്കാനുള്ളതാണെന്ന് സംഘപരിവാരവും ഇസ്ലാമിക സംഘപരിവാരവും ഒരുമിച്ച് തെളിയിക്കുന്നു.
ഒരു കമ്യൂണിസ്റ്റ് എന്ന നിലയിൽ
തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോഴും ആഹ്ലാദിക്കാൻ ഇതിൽപരം എന്തു വേണം .
ഒരേ സമയം ഹിന്ദുത്വ താലിബാനും
ഇസ്ലാമിക സംഘപരിവാരവും കൈകോർത്തു നിന്ന്
അക്രമിക്കുന്നുവെങ്കിൽ ,
സകല നിറത്തിലുമുള്ള വർഗ്ഗീയ ഭീകരവാദികൾ ഒരുമിച്ച് അക്രമിക്കുന്നുവെങ്കിൽ
അതിനേക്കാൾ വലിയ ആഹ്ലാദവും അഭിമാനവും വേറെയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News