കലാരംഗത്ത് ഉള്ളവരെ യുഡിഎഫ് സൈബർ ഹാൻഡിലുകൾ അധിക്ഷേപിക്കുന്നത് സംസ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത വിധം: എം സ്വരാജ്

ഇടതുപക്ഷത്തിന് അനുകൂലമായി അഭിപ്രായം പറഞ്ഞതിന് കലാരംഗത്ത് ഉള്ളവരെ അധിക്ഷേപിക്കുന്നത് പ്രതിഷേധാർഹമെന്ന് എം സ്വരാജ്. കെ ആർ മീര നിലപാട് പറഞ്ഞതിന്റെ പേരിൽ ആക്രമിക്കപ്പെടുന്നു. സംസ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത വിധം യുഡിഎഫ് സൈബർ ഹാൻഡിലുകൾ അവരെ ആക്രമിക്കുന്നു. നിലമ്പൂർ ആയിഷയും ആക്രമിക്കപ്പെടുന്നു.

കെ ആർ മീരയെ എഴുതാൻ പോലും അനുവദിക്കില്ല എന്ന തരത്തിലാണ് ഭീഷണി വരുന്നത്. ഞങ്ങൾക്ക് സ്വീകാര്യമല്ലാത്ത ഒന്നും നിങ്ങൾ ചെയ്തുകൂടാ എന്ന നിലപാടാണ് അവർ സ്വീകരിക്കുന്നത്. അതിന് പ്രേരിപ്പിക്കുന്ന തരത്തിലാണ് അവരുടെ രാഷ്ട്രീയ നേതൃത്വത്തിലുള്ള ചിലരുടെ പ്രതികരണം. നേതൃത്വം നേതൃത്വം ആകണമെന്നും സ്വരാജ് പറഞ്ഞു.

ALSO READ: ഇറാന്റെ ആണവ – സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം; ടെഹ്‌റാനിൽ സ്‌ഫോടനങ്ങൾ

കെ ആർ മീരയെ ഭീഷണിപ്പെടുത്തി നിശബ്ദമാക്കാൻ ഉള്ള നീക്കം അപലപനീയം. പുറമേ നിന്നുള്ള ചില കോൺഗ്രന് നിലമ്പൂരിലേക്ക് വിഷം തയ്യാറാക്കി കൊണ്ടുവന്നിരിക്കുകയാണ്. വർഗീയമായ ചേരിതിരിവ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. തെരഞ്ഞെടുപ്പ് ഒക്കെ ഇപ്പോൾ കഴിയും. യുഡിഎഫിനെ പോലെ തിരിച്ച് പ്രതികരണം നടത്താൻ കഴിയില്ല. അതുകൊണ്ടാണ് പരാതി നൽകിയത്.

ഹീനമായ പ്രചാരണ ശൈലികൾ ഉപേക്ഷിക്കണം. അത്തരത്തിലുള്ള പ്രചാരണങ്ങൾക്കുവേണ്ടി ചിലരെ നിയോഗിച്ചിരിക്കുകയാണ് . സമൂഹത്തിന്റെ ഭാവിയെ കരുതി വിഷം കലർത്താൻ ശ്രമിക്കരുത് എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News