
സിപിഐഎം സമ്മേളന നടപടി ക്രമങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ കൂടുതല്‍ മനസിലാക്കണമെന്ന് സിപി ഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്. പാര്‍ട്ടി സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനുള്ള പ്രാപ്തി പല മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇല്ലെന്നാണ് മനസിലാകുന്നതെന്നും സ്വരാജ് കൈരളി ന്യൂസിനോട് പറഞ്ഞു.
അതേസമയം ഇന്നത്തെ കേരള രാഷ്ട്രീയത്തിൽ എൽഡിഎഫ് പ്രബല മുന്നണിയായി നിലനിൽക്കുന്നുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. മറുഭാഗത്ത് നിൽക്കുന്നവരെ ചാക്കിട്ട് പിടിക്കുന്നത് എൽഡിഎഫിന്റെ രീതിയല്ല. പക്ഷേ അവർക്ക് ആലോചിക്കാം, നിലപാട് എടുക്കാം. ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്കെതിരായ സന്ധിയില്ലാ പോരാട്ടത്തിന്റെ ഇന്ത്യൻ മുഖമാണ് സിപിഐഎം, അല്ലാതെ കോൺഗ്രസ് അല്ല. സതീശൻ പറയുന്നത് കേട്ടാൽ തോന്നും സീതാറാം യെച്ചൂരിയെ കുറിച്ച് നല്ല പഠനം അദ്ദേഹം നടത്തിയെന്ന്. വെറുതെയാണ്, ഒന്നും വായിക്കുകയോ മനസ്സിലാക്കുകയോ ചെയ്യാതെയാണ് സതീശൻ പറയുന്നതെന്ന് പ്രകാശ് കാരാട്ടും പറഞ്ഞു.
ഇന്ത്യ മുന്നണി നയിക്കാൻ കോൺഗ്രസിന് സാധിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ജാഗ്രതയോടെയുള്ള പ്രവർത്തനം നടത്താൻ കഴിയാത്ത പാർട്ടിയായി കോൺഗ്രസ് മാറുന്നു. അതുകൊണ്ടാണ് ജനങ്ങൾക്ക് വിശ്വാസത്തിൽ എടുക്കാൻ കഴിയാത്തത് എന്നും അദ്ദേഹം പറഞ്ഞു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

