‘ആത്മവിശ്വാസമുണ്ട്, പോളിംങ് ശതമാനം ഉയരട്ടെ’; എം സ്വരാജ്

നിലമ്പൂരിലെ മാങ്കുത്ത് എല്‍പി സ്‌കൂളില്‍ പിതാവിനൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങിയിരിക്കുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എല്ലാവരും വോട്ടവകാശം ഉപയോഗിക്കണമെന്ന് പറഞ്ഞ എം സ്വരാജ്, തികഞ്ഞ ആത്മവിശ്വാത്തിലാണെന്നും പോളിംഗ് ശതമാനം ഉയരട്ടെ എന്നുമാണ് വോട്ട് ചെയ്തിറങ്ങുമ്പോള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒരു ഘട്ടത്തിലും ആശങ്ക തോന്നിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ട് ചെയ്തതിന് പിന്നാലെ ബൂത്തുകള്‍ സന്ദര്‍ശിക്കാനായി പോകുകയാണ് സ്വരാജ്.

ALSO READ: എല്‍ഡിഎഫ് ജയിക്കുമെന്ന് നിലമ്പൂര്‍ ആയിഷ; വോട്ട് ചെയ്ത് എം സ്വരാജ്

അതേസമയം മഴയെയും വകവയ്ക്കാതെ ജനങ്ങള്‍ പോളിംഗ് ബൂത്തിലെത്തുമെന്നും പോളിംഗ് ശതമാനം വര്‍ധിക്കുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. വിടി കുത്ത് എല്‍പി സ്‌കൂളിലാണ് അദ്ദേഹം വോട്ടു രേഖപ്പെടുത്തിയത്. ഉപതെരഞ്ഞെടുപ്പില്‍ ആദ്യ മണിക്കൂറില്‍ തന്നെ വോട്ട് ചെയ്തു മടങ്ങിയിരിക്കുകയാണ് പ്രമുഖര്‍.

ALSO READ: വോട്ടെടുപ്പ് ആരംഭിച്ചു; വോട്ട് രേഖപ്പെടുത്താനെത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്

1200 പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും പ്രദേശത്ത് സജ്ജമാണ്. പ്രധാനപ്പെട്ട മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം മണ്ഡലത്തില്‍ തന്നെ വോട്ടു ചെയ്യാം എന്ന പ്രത്യേകതയുമുണ്ട്. 2, 32, 381 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ വിധിയെഴുതുന്നത്. 1, 13, 613 പുരുഷന്മാരും, 1, 18, 760 സ്ത്രികള്‍ എട്ട് ട്രാന്‍സ്ജെന്‍ഡര്‍ എന്നിവരാണ് പോളിംഗ് ബൂത്തിലെത്തുന്നത്. വോട്ടു രേഖപ്പെടുത്തിയ ശേഷം ബൂത്ത് സന്ദര്‍ശനത്തിന് ഇറങ്ങുകയാണ് എം സ്വരാജ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News