യുഡിഎഫ് വന്നാൽ കേരളത്തിൽ പെൻഷൻ വിതരണം എന്നന്നേക്കുമായി മുടങ്ങും: എം സ്വരാജ്

m-swaraj

രേവന്ത് റെഡി മുഖ്യമന്ത്രിയായ തെലുങ്കാനയിൽ ഇരുപതു മാസമായി പെൻഷൻ മുടങ്ങിയിട്ടെന്ന് എം സ്വരാജ്. പത്തനംതിട്ടയിൽ ആരോഗ്യമന്ത്രിയും ആറന്മുളയിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയുമായ വീണാ ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ വന്നു ഇടത് പക്ഷത്തെ വിമർശിച്ച തെലുങ്കാന മുഖ്യമന്ത്രിയുടെ സ്വന്തം സംസ്ഥാനത്ത് സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം മുടങ്ങിയിരിക്കുകയാണെന്ന് സ്വരാജ് പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തിൽ പെൻഷൻ വിതരണം എന്നന്നേക്കുമായി മുടങ്ങും എന്നും അദ്ദേഹം പറഞ്ഞു.

കേരള ത്തിൻ്റെ ആരോഗ്യം രംഗം ലോകോത്തര നിലവാരമുള്ളതാണ്. ഇന്ത്യയുടെ ചരിത്രത്തിൽ അദ്യമായി സർക്കാർ ജില്ലാ ആശുപത്രിയിൽ ഹൃദയം മാറ്റി വെച്ചതു കേരളത്തിലാണ്. ശിശുമരണ നിരക്കിൽ അമേരിക്കൻ ഐക്യ നാടുകളെ പിന്നിലാക്കി നമ്മുടെ സംസ്ഥാനം. ആ നേട്ടത്തിന് നേതൃത്വം കൊടുത്ത വ്യക്തിയാണ് വീണാ ജോർജ്.

Also Read: പാചക ഇന്ധനങ്ങൾക്ക് നികുതി ഇളവ് നൽകണമെന്ന് മോദിക്ക് കത്തെഴുതി ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി

എന്നാൽ നേട്ടങ്ങൾ ഇകഴ്ത്താൻ വ്യാജ ച്രചരണം നടത്തുകയാണ് എതിരാളികൾ.മെഡിക്കൽ നെഗിളിജൻസിന്റെ പേരിൽ മന്ത്രിക്ക് എതിരായി ആക്രമണം അഴിച്ചുവിടുന്നു.പക്ഷെ മന്ത്രി ആണൊ ഓപ്പറേഷൻ നടത്തുന്നത്.വീണാ ജോർജ് വകുപ്പ് മന്ത്രി മാത്രം ആണ്. എന്നാൽ യുഡിഎഫ് ഗുണ്ടകൾ മന്ത്രിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നു.തീറ്റി പോറ്റുന്ന ഗുണ്ടാ സംഘത്തിനെ കൊണ്ട് തെറി അഭിഷേകം നടത്തിക്കുകയാണ് യുഡിഎഫ്. വയനാട്ടിൽ മോഷണം നടത്തിയ യൂത്ത് കോൺഗ്രസിൻ്റെ പ്രധിനിധിയാണ് യുഡിഎഫ് സ്ഥാനാർഥിഎന്നും സ്വരാജ് ഓർമ്മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News