കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ടഭ്യര്‍ത്ഥിച്ച് എം. സ്വരാജ്

പോത്തുകല്‍: മലപ്പുറം ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജ് കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സന്ദര്‍ശനം നടത്തുകയും വോട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

പോത്തുകല്‍ ഗ്രാമപഞ്ചായത്തിലെ കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയ സ്വരാജ് അധ്യാപകരെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും സ്‌കൂള്‍ അധികൃതരെയും കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു.

Also Read : യു ഡി എഫ്- ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട്: കോണ്‍ഗ്രസിനെയും ലീഗിനെയും രൂക്ഷമായി വിമര്‍ശിച്ച് സുന്നി സംഘടന

കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തിരിച്ചെത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍മാരുടെ നിറഞ്ഞ പിന്തുണ തനിക്ക് ഉണ്ടാകണമെന്നും വിജയം ഉറപ്പാക്കണമെന്നും അദ്ദേഹംഅഭ്യര്‍ത്ഥിച്ചു.

Also Read : കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെങ്കിലും പൊതുവിദ്യാഭ്യാസ മേഖലയിൽ പുറകോട്ട് പോകാൻ സംസ്ഥാന സർക്കാർ അനുവദിക്കില്ല: മന്ത്രി വി ശിവൻകുട്ടി

ചൊവ്വാഴ്‌ച ഒന്നാംഘട്ട പര്യടനം അവസാനിച്ചു. ചുങ്കത്തറ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു പരിപാടി. നാടിന്റെ വികസനവും ക്ഷേമ പ്രവർത്തനവും ജമാഅത്തെ ഇസ്ലാമി–യുഡിഎഫ്‌ കൂട്ടുകെട്ടിലെ അപകടവും ചരുങ്ങിയ വാക്കുകളിൽ അവതരിപ്പിച്ചാണ്‌ സ്വരാജ്‌ പര്യടനകേന്ദ്രങ്ങളിൽ ആവേശമേറ്റുവാങ്ങിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali