യുഡിഎഫ് സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളുടെ പിന്നിൽ അമ്മയെ നഷ്ടപ്പെട്ട വയനാട്ടിലെ കുഞ്ഞുങ്ങളുടെ പുഞ്ചിരിയുണ്ട്: എം സ്വരാജ്

m-swaraj-beypore-ldf-speech-criticizes-pv-anvar-kerala-politics

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ വിശ്വാസത്തിൻ്റെയും മതത്തിൻ്റെയും കഴിക്കുന്ന ഭക്ഷണത്തിൻ്റെയും പേരിൽ വേർതിരിവ് നേരിടുമ്പോൾ കേരളത്തിൽ സമാധാനമായി ജീവിക്കാം എന്ന അവസ്ഥയാണ് ഉള്ളതെന്ന് സിപിഐഎം നേതാവ് എം സ്വരാജ്. എൽഡിഎഫ് വട്ടിയൂർക്കാവ് മണ്ഡലം പൊതുയോഗത്തിൽ സംസാരിക്കവെ ഐക്യ കേരള രൂപീകരണത്തിന് ശേഷം വർഗീയ കലാപങ്ങൾ ഇല്ലാത്ത പത്ത് വർഷങ്ങളാണ് കടന്നു പോയതെന്നും യുഡിഎഫ് ഭരിക്കുമ്പോൾ മാത്രമാണ് കേരളത്തിൽ വർഗീയ കലാപങ്ങൾ നടക്കുന്നതെന്നും സ്വരാജ് പറഞ്ഞു.

വർഗീയ വാദികളാൽ നിയന്ത്രിക്കപ്പെട്ട സര്ക്കാർ ആണ് യുഡിഎഫിൻ്റേത്. ഇടതുപക്ഷത്തെ തോൽപ്പിക്കാൻ യുഡിഎഫ് വർഗീയ ശക്തികളോട് കൂട്ട് കൂടുന്നു. ആർഎസ്എസ്സിൻ്റെ താല്പര്യം അനുസരിച്ച് ഭരണം നടത്തിയവരാണ് കോൺഗ്രസ്. അവർ തിരികെ വന്നാൽ പത്ത് വർഷമായി ഒളിച്ചിരിക്കുന്ന വർഗീയ വാദികൾ പുറത്തിറങ്ങും. എന്നാൽ ആ അരക്ഷിതാവസ്ഥ ഇനി ഉണ്ടാവാൻ പാടില്ല എന്നും സ്വരാജ് പറഞ്ഞു.

വയനാട് ദുരന്തത്തിൻ്റെ പേരിൽ തട്ടിപ്പ് നടത്തുന്ന കോൺഗ്രസ് മലയാളികളുടെ മുന്നിൽ തുറന്ന് കാട്ടപ്പെട്ട ദിവസങ്ങളാണിത്.ദുരന്തബാധിതരെ രക്ഷിക്കാൻ നാടാകെ അഭിപ്രായ വ്യത്യാസം മറന്ന് ഓടിയെത്തിയപ്പോൾ കോൺഗ്രസ് കിട്ടിയ അവസരം പോലെ പിരിവ് തുടങ്ങി. കോടാനുകോടി പിരിച്ച് അത് മുഴുവൻ കട്ടുവെന്നു മാത്രമല്ല ഒരൊറ്റ വീട് പോലും അവർ പണിതില്ല. മൂന്നേക്കർ സ്ഥലം വാങ്ങിയത് 230 വീട് വെക്കുമെന്ന് പറഞ്ഞവരാണ് കോൺഗ്രസ്. എല്ലാ സൗകര്യങ്ങളും അടങ്ങിയ ടൗൺഷിപ്പ് സര്ക്കാർ നിർമിച്ച് നൽകിയപ്പോൾ അതിന് കാത്ത് നിൽക്കരുത് എന്നുപറഞ്ഞു ജനങ്ങളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചവരാണ്. കോൺഗ്രസ് കാട്ടു കള്ളന്മാർ.

Also read: തിരുവനന്തപുരത്തെ നവജാത ശിശുവിന്റെ മരണം; കഴുത്തിൽ മുറിവ്, കൊലപ്പെടുത്തിയതെന്ന് പ്രാഥമിക നിഗമനം

ഫണ്ട് പിരിവിനെ പറ്റി ചോദ്യങ്ങൾ ഉയർന്നപ്പോൾ വീട് പണി കഴിഞ്ഞ് കണക്ക് പറയാം എന്ന് ആണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. എന്നാൽ പ്രതിഷേധം ശക്തമായപ്പോൾ ഒരു തട്ടിക്കൂട്ട് കണക്ക് കെ പി സി സി പ്രസിഡൻ്റ് അവതരിപ്പിച്ചു. മൃതശരീരം കാണിച്ച് വാങ്ങിയ പണം മോഷ്ടിച്ച് കൊണ്ട് പോയി യൂഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചരണത്തിന് ഉപയോഗിക്കുകയാണെന്ന് സ്വരാജ് ആരോപിച്ചു. ചിരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളുടെ പിന്നിൽ അമ്മയെ നഷ്ടപ്പെട്ട വയനാട്ടിലെ കുഞ്ഞിൻ്റെ പുഞ്ചിരിയുണ്ട്. താമരയുടെ അപകടത്തെ കുറിച്ച് അധികം പറയേണ്ട കാര്യമായില്ല. കോർപ്പറേഷൻ ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം എങ്ങനെ അവതാളത്തിലാക്കാം എന്നതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് തിരുവനന്തപുരം നഗരസഭയിൽ കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News