
അന്തരിച്ച കോൺഗ്രസ് നേതാവ് വി.വി പ്രകാശന്റെ വീട് സന്ദർശിച്ച് എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്. സൗഹൃദ സന്ദർശനം മാത്രമാണെന്നും രാഷ്ട്രീയ ആശയക്കുഴപ്പമുണ്ടാക്കാൻ വേണ്ടിയുള്ള സന്ദർശനമല്ലെന്നും സ്വരാജ് പറഞ്ഞു. വി വി പ്രകാശുമായി വളരെ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. വളരെ അടുത്ത ആൾക്കാരോട് വോട്ട് ചോദിക്കേണ്ട കാര്യമില്ലെന്നും സ്വരാജ് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി വി വി പ്രകാശ് മത്സരിച്ചിരുന്നു.
അതേസമയം വര്‍ഗീയതയെ കൂട്ടുപിടിച്ച് എൽഡിഎഫിനെ നേരിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാലു വോട്ടിനു വേണ്ടി എന്തും ചെയ്യുന്നത് നിങ്ങൾക്കും നാടിനും ഗുണകരമാവില്ലെന്നും മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി. സിപിഐഎം നാട്ടിക ഏരിയ കമ്മിറ്റി ഓഫീസായ സി ഓ പൗലോസ് മാസ്റ്റർ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നാടിന്റെ വികസനക്കുതിപ്പില്‍ നാട്ടികയുടെ പങ്കാളിത്തമാണ് പുതിയ ഓഫീസ് വരുന്നതോടെ വ്യക്തമാവുന്നതെന്നും അദ്ദേഹം പറഞ്ഞു. പഴയ ഓഫീസ് ദേശീയപാതക്ക് വേണ്ടി വിട്ടു കൊടുക്കുകയായിരുന്നു.
ALSO READ: നിലമ്പൂരിൽ സാമൂഹിക പിന്നോക്ക മുന്നണിയുടെ പിന്തുണ എം സ്വരാജിന്
മതനിരപേക്ഷതയിലൂടെ മാത്രമേ വര്‍ഗീയതയെ നേരിടാൻ പറ്റൂ. മതനിരപേക്ഷമാണെന്ന് പറഞ്ഞ് വർഗീയതയുമായി ബന്ധം സ്ഥാപിച്ചാൽ അത് വർഗീയത വളരാനെ സഹായിക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലമ്പൂരിൽ കോൺഗ്രസും മുസ്ലിം ലീഗും പരസ്യമായി ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ചു. വർഗീയതയെ കൂട്ടുപിടിച്ച് എൽഡിഎഫിനെ നേരിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here