വോട്ടെടുപ്പ് ആരംഭിച്ചു; വോട്ട് രേഖപ്പെടുത്താനെത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്

M Swaraj

ഉപതെരഞ്ഞെടുപ്പ് ആവേശത്തില്‍ നിലമ്പൂര്‍ ഇന്ന് പോളിംങ് ബൂത്തിലെത്തിയിരിക്കുകയാണ്. കൃത്യം രാവിലെ ഏഴു മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സസ്വരാജ് പിതാവിനൊപ്പം വോട്ട് രേഖപ്പെടുത്താനെത്തി. ചെറിയ തോതില്‍ മഴ തുടരുന്ന മണ്ഡലത്തില്‍ രാവിലെ തന്നെ വോട്ടര്‍മാര്‍, വോട്ട് ചെയ്യാനായി കാത്തു നില്‍ക്കുകയാണ്. നിലമ്പൂര്‍ ആയിഷ അടക്കമുള്ളവര്‍ രാവിലെ തന്നെ പോളിംഗ് ബൂത്തിലെത്തി വോട്ടു ചെയ്ത് മടങ്ങി.

ALSO READ: കാർ വൃത്തിയാക്കുന്നതിനിടെ കിട്ടിയ ലോട്ടറി; ഒറ്റ ദിവസം കൊണ്ട് യുവാവിനെ ലക്ഷപ്രഭുവാക്കി

1200 പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും പ്രദേശത്ത് സജ്ജമാണ്. പ്രധാനപ്പെട്ട മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം മണ്ഡലത്തില്‍ തന്നെ വോട്ടു ചെയ്യാം എന്ന പ്രത്യേകതയുമുണ്ട്. 2, 32, 381 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ വിധിയെഴുതുന്നത്. 1, 13, 613 പുരുഷന്മാരും, 1, 18, 760 സ്ത്രികള്‍ എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ എന്നിവരാണ് പോളിംഗ് ബൂത്തിലെത്തുന്നത്. വോട്ടു രേഖപ്പെടുത്തിയ ശേഷം ബൂത്ത് സന്ദര്‍ശനത്തിന് ഇറങ്ങുകയാണ് എം സ്വരാജ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News