പൗരത്വ ഭേദഗതി നിയമത്തില്‍ നിലപാടില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്: എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍

പൗരത്വ ഭേദഗതി നിയമത്തില്‍ നിലപാടില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സെന്ന് കാസര്‍ഗോഡ് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍. കാസര്‍ഗോഡ് പ്രസ് ക്ലബ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സംവാദ പരിപാടിയായ ‘ജനസഭ’യില്‍ സംസാരിക്കുകയായിരുന്നു എം വി ബാകൃഷ്ണന്‍ മാസ്റ്റര്‍.

പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിച്ച ഘട്ടത്തില്‍ നിയമം വരട്ടെ എന്ന് പറഞ്ഞ കോണ്‍ഗ്രസ് ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ല. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ആശങ്കയോടെയാണ് പൗരത്വ ഭേദഗതി നിയമത്തെ കാണുന്നത്. പൗരത്വ ഭേദഗതി നിയമത്തെ പറ്റി ചോദിക്കുന്നത് വര്‍ഗീയവാദവും വിഘടനവാദവുമാവുന്നതെങ്ങനെയാണ്. പൗരത്വദേഗഗതി നിയമത്തെ ആശങ്കയില്‍ കഴിയുന്ന ജനങ്ങളെ നോക്കി ഇങ്ങനെ പറയാന്‍ കഴിയുമോ ? പൗരത്വഭേദഗതി നിയമം നടപ്പാക്കാതിരിക്കാന്‍ എല്‍ഡിഎഫ് ഏതറ്റം വരെയും പോകുമെന്നും
എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു.

രാജ്യത്ത് ബഹുഭൂരിപക്ഷം കോണ്‍ഗ്രസ് എംപിമാരും എംഎല്‍എമാരും ഇന്ന് ബിജെപിയോടൊപ്പമാണ്. കോണ്‍ഗ്രസ് വിജയിച്ചാല്‍ ബിജെപിക്ക് ഒപ്പം പോകില്ലെന്ന് എന്തുറപ്പാണുള്ളത്. ഇടതുപക്ഷം പാര്‍ലമെന്റില്‍ ഉണ്ടാവേണ്ടത് അനിവാര്യമായ കാലഘട്ടമാണിതെന്നും കാസര്‍ഗോഡ് തിരിച്ചു പിടിക്കും. നിലവിലുള്ള എംപി അഞ്ചുവര്‍ഷം ഈ മണ്ഡലത്തിനായി ഒന്നും ചെയ്തില്ലെന്നും എം വി ബാലകൃഷ്ണന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News